റേഡിയോ മലയാളം 98.6 അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം

ദോഹ: 2017 ഒക്ടോബര്‍ 31 ന് പ്രക്ഷേപണമാരംഭിച്ച, ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ, റേഡിയോ മലയാളം 98.6 എഫ് എമ്മിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. അല്‍ഷര്‍ഖ് വിലേജ് – റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കസാകിസ്ഥാന്‍ എംബസിയില്‍ നിന്നുള്ള കൊമേഴ്‌സ്യല്‍ അറ്റാഷെ അസമത് നമതോവ് കാംപയ്ന്‍ ഉദ്ഘാടനം ചെയ്തു.

ഐസി ബി എഫ് ആക്ടിംഗ് പസിഡന്റ് വിനോദ് നായര്‍, ഐ സി സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗിലു , ക്യുഎഫ് എം വൈസ് ചെയര്‍മാന്‍ സഊദ് അല്‍ കുവാരി, കെ ബി എഫ് ജനറല്‍ സെക്രട്ടറി നിഹാദ് അലി, കെ ഇ സി പ്രസിഡന്റ് ഷരീഫ് ചിറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്യു എഫ് എം റേഡിയോ നെറ്റ് വര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ സി അബ്ദുല്‍ ലത്വീഫ് അധ്യക്ഷത വഹിച്ചു. സി ഇ ഒ അന്‍വര്‍ ഹുസൈന്‍ ആമുഖ പ്രഭാഷണവും മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

റേഡിയോ ശ്രോതാക്കള്‍ക്കുള്ള സൗജന്യ വിദേശ യാത്ര, സാഹസിക യാത്ര, ഇന്ത്യയിലും ഖത്തറിലുമുള്ള റിസോര്‍ട്ട് സ്റ്റേ കേഷനുകള്‍, ഐഫോണുകള്‍, സ്മാര്‍ട് ഫോണുകള്‍, ഐലന്റ് ട്രിപ്, ഹാംഗ്ഔട്ട് തുടങ്ങി 150,000 റിയാലിനു മുകളില്‍ മൂല്യമുള്ള സമ്മാനങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

മലയാളം റേഡിയോയുടെ ദീര്‍ഘകാല സഹകാരികളായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍, നസീം ഹെല്‍ത് കെയര്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, സൈതൂന്‍ റെസ്റ്റോറന്റ്‌സ്, ട്രൂത്ത് ഗ്രൂപ്പ്, ഗുഡ് വില്‍ കാര്‍ഗോ, റഹീപ് മീഡിയ തുടങ്ങിയവരെ ‘സ്റ്റാര്‍ പാര്‍ട്ട്‌നര്‍’ പദവി നല്‍കി ആദരിച്ചു. ദോഹയിലെ പ്രമുഖ സംരംഭകരും സീനിയര്‍ മാനേജര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News