ഹ്യുമാനിറ്റേറിയൻ സർവീസ് അവാർഡ് സൂസന്‍ തോമസിന്

“അമേരിക്കൻ സ്റ്റാർസ്” എന്ന പേരിൽ 1891 മുതൽ അമേരിക്കയിലുടനീളം സൂപ്പർ മാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ്, ഫിലാഡൽഫിയ ബ്രാഞ്ചിലെ മാനേജ്മെൻറ് സ്റ്റാഫ് ആയ സൂസൻ തോമസിന് (ബീന), “ഹ്യൂമാനിറ്റിറിയൻ സർവീസ്” അവാർഡ് നല്‍കി ആദരിച്ചു.

കഴിഞ്ഞ 28 വർഷമായി സൂസൻ ഈ സ്ഥാപനത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുകയണ്. തന്റെ സ്ഥാപനത്തില്‍ സ്ഥിരമായി വരുന്ന ഉപഭോക്താവ് നാൻസി ഓസ്ട്രോഫ് എന്ന സീനിയർ സിറ്റിസൺ ഒരു കാറപകടത്തിൽ പെടുകയും പിന്നീട് അതുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ കാര്യങ്ങളിലും സഹായിയായി നിലകൊള്ളുകയും ചെയ്ത സൂസൻ തോമസിനെ, അവരുടെ സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് നാൻസി തന്നെ സൂപ്പർ മാർക്കറ്റ് സി.ഇ.ഒയോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. അപ്രകാരമാണ് സി.ഇ.ഒ നേരിട്ട് സൂസൻ തോമസിനെ കണ്ട് അവാർഡ് നല്‍കിയത്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം ഈ വാർത്ത പ്രക്ഷേപണം ചെയ്തിരുന്നു. അമേരിക്കൻ മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം കൂടിയായിരുന്നു അത്.

ഏഴാം വയസ്സിൽ തിരുവല്ലയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ സൂസൻ, ടെമ്പിൾ യൂണിവേഴ്സിറ്റി ബിരുദധാരിയാണ്. ഫിലഡൽഫിയ മർത്തോമ പള്ളിയിലെ അംഗമായ സൂസൻ മുൻസിപ്പൽ കോർട്ട് ഓഫ് ഫിലാഡൽഫിയയിലെ ഫസ്റ്റ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ഓഫീസറായും സേവനമനുഷ്ടിക്കുന്നു. ഭർത്താവ് സന്തോഷ് തോമസും, മകൻ നതാനിയേൽ, ഇരട്ട സഹോദരി ലിസ് എന്നിവരുടെ പിന്തുണയാണ് തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിലെന്ന് സൂസൻ തോമസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News