ഹാസ്യനടൻ രാജു ശ്രീവാസ്തവ അന്തരിച്ചു; രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: പ്രശസ്ത ഹാസ്യനടനും നടനുമായ രാജു ശ്രീവാസ്തവ ഡൽഹിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 10നാണ് രാജു ശ്രീവാസ്തവയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹാസ്യനടൻ രാജു ശ്രീവാസ്തവയുടെ നിര്യാണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.

ഓഗസ്റ്റ് 10 ന് ഇവിടെ ഒരു ഹോട്ടലിൽ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) എത്തിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അന്നുമുതൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് ബോധം വന്നിട്ടില്ല. 40 ദിവസത്തിലേറെയായി അദ്ദേഹം ആശുപത്രിയിൽ പോരാടുകയായിരുന്നു.

രാവിലെ 10.20ന് രാജു ശ്രീവാസ്തവ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 1980-കൾ മുതൽ വിനോദ വ്യവസായത്തിൽ പരിചിതമായ മുഖം, റിയാലിറ്റി സ്റ്റാൻഡ്-അപ്പ് കോമഡി ഷോ “ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്” (2005) ന്റെ ആദ്യ സീസണിൽ പങ്കെടുത്തതിന് ശേഷം ഹാസ്യനടൻ സമാനതകളില്ലാത്ത വിജയം ആസ്വദിച്ചു.

രാജു ശ്രീവാസ്തവ ഹിന്ദി ചിത്രങ്ങളായ “മൈനേ പ്യാർ കിയ”, “ബാസിഗർ”, “ബോംബെ ടു ഗോവ”, “ആംദാനി അത്താണി ഖർച്ചാ രൂപയ്യ” എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ഫിലിം ഡെവലപ്‌മെന്റ് കൗൺസിൽ ചെയർപേഴ്‌സണായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News