ഭാരത് ജോഡോ യാത്രയുടെ ബാനറിലെ സവർക്കറുടെ ചിത്രം സംസ്ഥാന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എറണാകുളം ജില്ലയിലെ ചെങ്ങമനാടിന് സമീപം അത്താണിയിൽ സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറിൽ വി ഡി സവർക്കറുടെ ചിത്രം വിവാദമായി. പാർട്ടി നേതൃത്വം ഇടപെട്ട് മഹാത്മാഗാന്ധിയുടെ ചിത്രം സവർക്കറുടെ ഫോട്ടോ മറയ്ക്കാൻ ശ്രമിക്കുന്ന വീഡിയോ അതിനോടകം വൈറലായി.

എൽഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിൽ വിജയിച്ച നിലമ്പൂർ എംഎൽഎ പിവി അൻവറാണ് സവർക്കറുടെ ചിത്രത്തിന് പകരം മഹാത്മാവ് ചിത്രീകരിക്കുന്ന വീഡിയോ ഷെയർ ചെയ്തത്.

എറണാകുളം ഡി.സി.സി. സംഭവവുമായി ബന്ധപ്പെട്ട് ഐ.എന്‍.ടി.യു.സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്‌പെന്റ് ചെയ്തു. ഇയാള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. പ്രദേശത്തെ പന്തല്‍ നിര്‍മ്മാണ പണിക്കാരാനാണ് സുരേഷ്. സ്ഥിരമായി ഫ്ലക്സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് ചെന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ പടംവച്ച് ഒരു ബാനര്‍ വേണമെന്ന് ആവശ്യപ്പെടുകയും അതിനനുസരിച്ച് ഒരു ബാനര്‍ ഉണ്ടാക്കി തരുകയുമായിരുന്നു എന്നാണ് സുരേഷ് പറയുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ബാനര്‍ സ്ഥാപിച്ചത്. സവര്‍ക്കറുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ സുരേഷ് ബാനര്‍ മാറ്റാതെ പകരം ഗാന്ധിജിയുടെ ഒരു ചിത്രം ഒട്ടിക്കുകയായിരുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. സവര്‍ക്കര്‍ ബാനറില്‍ ഇടംപിടിച്ചതോടെ സാമൂഹിക മാധ്യമത്തില്‍ കോണ്‍ഗ്രസിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി.

സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനർ നിർമ്മിക്കുന്നതിനിടെ ഒരു സാധാരണ പാർട്ടി പ്രവർത്തകൻ ഇന്റർനെറ്റിൽ നിന്ന് ഒരു കൂട്ടം ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തതാണ് പിഴവ് സംഭവിച്ചതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മുടക്കിയ പണം കണക്കിലെടുത്താണ് ബാനർ മുഴുവൻ നീക്കം ചെയ്യാതിരുന്നതെന്നും ഷിയാസ് പറഞ്ഞു.

സംഭവത്തോട് പ്രതികരിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി ജയറാം രമേഷ് രംഗത്തെത്തി. “1989 ഡിസംബറില്‍ വിപി സിംഗിനെ പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുത്വ ശക്തികളുമായി സഖ്യമുണ്ടാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഈ ചോദ്യം ചോദിക്കുന്നത് വിരോധാഭാസമാണ്. സി.പി.ഐ.എമ്മിന്റെയും ബി.ജെ.പി.യുടെയും സഖ്യമാണ് രാജീവ് ഗാന്ധിക്ക് പകരം വി.പി. സിംഗ് പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ചത്,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News