ഡയസ് ദാമോദരൻറെ മാതാവ് അമ്മു ദാമോദരൻ നിര്യാതയായി

ഹൂസ്റ്റൺ: പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിലിന്റെ ഭാര്യ അമ്മു ദാമോദരൻ (90) എറണാകുളം പാലാരിവട്ടത്തു നിര്യാതയായി. എറണാകുളത്തെ “ബാബു ബ്രദേഴ്സ്” എന്ന ബ്രാന്‍ഡില്‍ വസ്ത്രവ്യാപാര രംഗത്ത് തനതായ മുഖമുദ്ര പതിപ്പിച്ച ആളാണ് പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിൽ.

പരേതയുടെ മകൻ ഡയസ് ദാമോദരൻ ദീർഘകാലമായി ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനും ഏഷ്യാനെറ്റ് യുഎസ്എയുടെ ടെറിറ്ററി മാനേജറും, ഫ്രീഡിയ എന്റര്‍ടെയ്ന്മെന്റ് ബാനറിൽ ധാരാളം ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മക്കൾ: അജയഘോഷ്, മംഗളോദൻ, ബാബു, ടൈറ്റസ്, ഡയസ്, ദലിമ മഹേഷ്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകൾ പാലാരിവട്ടത്തെ വീട്ടിൽ നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയസ് +1 832 643 9131.

Print Friendly, PDF & Email

Leave a Comment

More News