മോളിക്കുട്ടി ടീച്ചറിന്റെ സംസ്കാരം ഒക്ടോബർ 1ന് ശനിയാഴ്ച ഡാളസ്സിൽ

ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക നിര്യാതയായ മോളിക്കുട്ടി ടീച്ചറിന്റെ (72) ഭൗതിക ശരീരം ഈസ്റ്റ് ഗേറ്റ് ഫ്യൂണറൽ ഹോമിൽ (12973 LBJ Freeway, Garland 75041) 29 ന് വ്യാഴാഴ്ച 4 മുതൽ 8 വരെയും, 30 ന് വെള്ളിയാഴ്ച 1 മുതൽ 5 വരെയും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്.

സംസ്‌കാര ശുശ്രുഷകൾ ഒക്ടോബർ 1ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12 വരെ ഐ.പി.സി ടാബർനാക്കിൾ സഭയിൽ (9121 ഫെർഗൂസൺ റോഡ്, ഡാളസ്, ടെക്സസ് 75228) ആരംഭിക്കുന്നതും തുടർന്ന് 12.30 ന് ലേക്‌വ്യൂ സെമിത്തേരിയിൽ (2343 Lake Rd, Lavon, TX 75166) സംസ്ക്കരിക്കുന്നതുമാണ്. ലൈവ് സ്ട്രീം ലിങ്ക്: Goodnewslive & Powervision

മക്കൾ: പ്രിയ വെസ്ലി ഡാളസ്, പ്രീതി തേജസ്സ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു ഡാളസ് (ഗുഡ്‌ന്യൂസ് – പവ്വർ വിഷൻ), പാസ്റ്റർ തേജസ് തോമസ് ഒക്കലഹോമ, ജിബു വർഗീസ് അബുദാബി.

Print Friendly, PDF & Email

Leave a Comment

More News