ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30-ന്

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ഭരണ കാലഘട്ടത്തിലെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അസോസിയേഷന്‍ ഓഫീസില്‍*834 E. Rand Rd., St{e 13, Mount prospect, IL-60056) വച്ച് കൂടുന്നതാണ്.

അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ വച്ച് കൂടുന്ന യോഗത്തില്‍ സെക്രട്ടറി ലീല ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷൈനി ഹരിദാസ് വാര്‍ഷിക കണക്കും അവതരിപ്പിക്കുന്നതാണ്. പ്രസ്തുത പൊതുയോഗത്തില്‍ വച്ച് അസോസിയേഷന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ അഭിപ്രായവും, അസോസിയേഷന്‍ വാര്‍ഷിക അംഗത്വ ഫീസ്, ഓഫീസ് സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സംസാരിക്കുന്നതാണ്.

പ്രസ്തുത പൊതുയോഗത്തില്‍ അസോസിയേഷന്‍ അംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം-312 685 6749, സെക്രട്ടറി- ലീല ജോസഫ് 224 578526, ട്രഷറര്‍ -ഷൈനി ഹരിദാസ്, ജോ.സെക്രട്ടറി-ഡോ.സിബിള്‍ ഫിലിപ്പ്, ജോ.സെക്രട്ടറി-വിവീഷ് ജേക്കബ്.

Print Friendly, PDF & Email

Leave a Comment

More News