ഏഷ്യന്‍ വനിതയെ ആക്രമിച്ച് പരിക്കേല്പിച്ച പ്രതിക്ക് പതിനേഴര വര്‍ഷം ജയില്‍ ശിക്ഷ

ന്യൂയോര്‍ക്ക് : ഈ വര്‍ഷാരംഭത്തില്‍ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദ്ദിക്കുകയും, തലച്ചോറിനും, മുഖത്തും കാര്യമായി മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യൂയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്‌ക്കൊയെ(42) പതിനേഴര വര്‍ഷം തടവിന് ശിക്ഷിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ ശിക്ഷയെകുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

‘ഹേറ്റ് ഡ്രിവണ്‍ വയലന്‍സ് ‘(Hate Driven Violence) എന്നാണ് അറ്റോര്‍ണി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്.

പ്രതിക്കെതിരെ സെക്കന്റ് ഡിഗ്രി അറ്റംപ്റ്റഡ് മര്‍ഡര്‍, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണ് ചാര്‍ത്തിയിരുന്നത്.

പതിനേഴര വര്‍ഷത്തെ തടവിനുശേഷം അഞ്ചുവര്‍ഷത്തെ സൂപ്പര്‍വിഷനും വിധിച്ചിട്ടുണ്ട്.

ഏഷ്യന്‍ വനിതയെ മര്‍ദ്ദിക്കുന്നതു സമൂഹമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Print Friendly, PDF & Email

Leave a Comment

More News