സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് സംഘടിപ്പിച്ച കലാ സാംസ്‌ക്കാരിക പരിപാടികള്‍ ആകര്‍ഷകമായി

ഡാളസ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 1 ശനിയാഴ്ച വൈകീട്ട് പള്ളിയങ്കണത്തില്‍ എക്‌സ്ട്രാ വെഗാന്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച കലാസാംസ്‌കാരിക പരിപാടികള്‍ ആകര്‍ഷകമായി.

ഐശ്വര്യത്തിന്റേയും, സമൃദ്ധിയുടേയും, സന്തോഷത്തിന്റേയും നാനാത്വത്തില്‍ ഏകത്വമായിരിക്കുന്ന നമ്മുടെ ഭാരതസംസ്‌ക്കാരം വിവിധ കലാപരിപാടികളോടെ മുതിര്‍ന്ന തലമുറക്ക് പഴയ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്നതിനും, വളര്‍ന്നു വരുന്ന തലമുറക്ക് ഭാരതസംസ്‌ക്കാരത്തെ കുറിച്ചു അറിവ് പകര്‍ന്നു നല്‍കുന്നതിനുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നു അദ്ധ്യക്ഷ പ്രസംഗത്തില്‍ റവ.ഷൈജു ബി.ജോയ് പറഞ്ഞു.

സെക്രട്ടറി ഫില്‍ മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് കെ.ഒ.സാംകുഞ്ഞിന്റെ ഗാനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. രിതിക നേഹ ടീമിന്റെ ഡാന്‍സ്, സക്കറിയാ തോമസ് ടീമിന്റെ വില്ലടിച്ചാന്‍പാട്ട്, എഡ്‌നാ ചെറിയാന്റെ ഫോള്‍ക്ക് ഡാന്‍സ്, അവ-ടെസ്സ ടീമിന്റെ ഡാന്‍സ്, ആഷ്‌ലി, ജനിഫര്‍, ലിയ, ജോവന്‍ എന്നിവരുടെ നൃ്ത്തം, വള്ളംകളി, നിഷാ ജേക്കബിന്റെ കഥാപ്രസംഗം, ബ്രിന്റാ-ടോണി ഡാന്‍ന്‍സ്, ചെണ്ടമേളം എന്നിവ അവതരിപ്പിച്ചത് കാണികളുടെ മനംകവര്‍ന്ന് അലക്‌സ് കോശി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ട്രസ്റ്റി ഉമ്മന്‍ ജോണ്‍ നന്ദി പറഞ്ഞു. ജോതം പി. സൈമണ്‍, പ്രിയ എബ്രഹാം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News