ജയിൽ ഡിജി ലോഹ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടന ഏറ്റെടുത്തു

ജമ്മു : ജമ്മു കശ്മീരിലെ പുതിയ തീവ്രവാദ സംഘടനയായ പീപ്പിൾസ് ആൻറി ഫാസിസ്റ്റ് ഫോഴ്സ് (പിഎഎഫ്എഫ്) ജമ്മു കശ്മീർ ഡയറക്ടർ ജനറൽ (പ്രിസൺസ്) ഹേമന്ത് കെ ലോഹ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരനാണ് മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്നു.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ തീവ്രവാദ സംഘടനയുടെ നിഴൽ സംഘടനയായ പിഎഎഫ്‌എഫ് ഏറ്റെടുത്തതായി അറിയുന്നു. മൂന്ന് ദിവസത്തെ യുടി സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവിൽ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നത് ശ്രദ്ധേയമാണ്.

പോലീസ് ഡയറക്‌ടർ ജനറൽ ദിൽബാഗ് സിംഗ് ഇതിനെ “അങ്ങേയറ്റം നിർഭാഗ്യകരമായ” സംഭവമായി വിശേഷിപ്പിച്ചു. ഒളിവിൽ കഴിയുന്ന ജാസിർ എന്ന് തിരിച്ചറിഞ്ഞ വീട്ടുജോലിക്കാരനെ പിടികൂടാൻ പോലീസ് തിരച്ചില്‍ ആരംഭിച്ചതായി പറഞ്ഞു. ഓഗസ്റ്റിൽ കേന്ദ്രഭരണ പ്രദേശത്തെ ജയിൽ ഡയറക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ച് നിയമിതനായ 57 കാരനായ ലോഹ്യയുടെ മൃതദേഹം കത്തിക്കാൻ പോലും പ്രതി ശ്രമിച്ചിരുന്നതായി വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് സിംഗ് പറഞ്ഞു.

1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയെ ശരീരത്തിൽ പൊള്ളലേറ്റ നിലയിലും കഴുത്ത് മുറിഞ്ഞ നിലയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്തെ പ്രാഥമിക പരിശോധനയിൽ ലോഹ്യ കാലിൽ എണ്ണ പുരട്ടിയിരുന്നതായി സൂചന ലഭിച്ചു.

കൊലയാളി ആദ്യം ലോഹ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും പൊട്ടിയ കെച്ചപ്പ് കുപ്പി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും പിന്നീട് ശരീരത്തിന് തീകൊളുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് പോലീസ് മേധാവി പറഞ്ഞു. ഉദ്യോഗസ്ഥന്റെ വസതിയിൽ ഉണ്ടായിരുന്ന ഗാർഡുകളാണ് ലോഹ്യയുടെ മുറിക്കുള്ളിൽ തീ പടരുന്നത് കണ്ടത്. വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ അവർക്ക് ചവിട്ടി തുറക്കേണ്ടി വന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ പ്രാഥമിക പരിശോധന കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് എഡിജിപി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News