ഒരു സ്വതന്ത്ര ചിന്ത, അഭിപ്രായം (ലേഖനം): ജോണ്‍ ഇളമത

പണ്ട്‌ പഠനകാലത്ത്, ‘വിദ്യര്‍ത്ഥി കോണ്‍ഗ്രസ്’ എന്നൊരു വിദ്യാര്‍ത്ഥി പ്രസ്താനത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിലുമില്ല. ജനാധിപത്യം, കമ്മ്യൂണിസം ഇവയെല്ലാം ബലൂണ്‍ പോലെ ഊതി വീര്‍ത്ത് പൊട്ടിപോകുകയോ, അല്ലങ്കില്‍ വഴിതെറ്റി ഒഴുകി സ്വേഛാധിപത്യത്തിലേക്ക്‌ വഴുതിവീണുകൊണ്ടിരിക്കുമ്പോഴോ നിര്‍വ്വികാരതയോടെ വാക്കുകളില്ലാതെ നില്‍ക്കാനേ ഇപ്പോള്‍ എനിക്കാവുന്നുള്ളൂ. ഒരുപക്ഷേ എന്നെപ്പോലെ ചിന്തിക്കുന്നവര്‍ക്കും.

ഏതാണ്ട്‌ നാനൂറ്‌ ബിസിയില്‍ തുടങ്ങിയതാണ്‌ ജനാധിപത്യത്തിലേക്കുള്ള യാത്ര. യവന ചിന്തകരായ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ വരെ പയറ്റി പരാജയപ്പെപെട്ട ഒരു തത്വശാസ്ത്ര പ്രക്രിയയായി ‘ജനാധിപത്യം. ഇന്നും നമ്മേ നോക്കി പല്ലിളിച്ചു നില്‍ക്കുന്നില്ലേ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. പിന്നെ ഇനി പുറകോട്ട്‌ സഞ്ചരിച്ചാല്‍ പണ്ടുണ്ടായിരുന്ന ഫ്യൂഡലിസത്തില്‍ നിന്നൊക്കെ വീര്‍പ്പുമുട്ടിയ ചിന്തകരിലല്ലേ ഇത്തരമൊരാശയം ഉരുത്തിരിഞ്ഞതെന്ന്‌ കാണാം. ഫ്യൂഡലിസം തുടങ്ങുന്നത്‌ എവിടെ നിന്നൊക്കെയാകാം. പുരാതന ഈജിപ്തിലെ ഫറോക്കളുടെ കാലം മുതലൊക്കെ അതു തുടങ്ങിയെങ്കില്‍, ഗ്രീസു വഴി എത്തിയപ്പോള്‍ ഏഥന്‍സില്‍ ചിന്തകര്‍ അഴിച്ചുവിട്ട ചിന്താധാരയല്ലേ സോഷ്യലിസത്തിനു ബീജാപാപം നല്‍കിയത്‌. അവിടെ തത്വജ്ഞാനത്തിന്റെ ഗര്‍ഭപാത്രത്തില്‍ പല ചിന്തകളും ജന്മമെടുത്തെങ്കിലും, ഒടുവിലതൊരു ശാപമായി ഏകാധിപതൃത്തിന്റെ കരിനഴല്‍വീഴത്തി, മഹാനായ അലക്‌സാണ്ടറെ സൃഷ്ടിക്കാനല്ലേ, ചിന്തകനായ അരിസ്റ്റോട്ടിലിനു പോലും കഴിഞ്ഞുള്ളു എന്നതല്ലെ വാസ്തവം.

ജോണ്‍ ഇളമത

ഇതൊക്കെ പറഞ്ഞു വരുന്നത്‌, സോഷ്യലിസത്തിന്റെ സംപൂര്‍ണ്ണതയെപ്പറ്റി പങ്കുവെക്കാനാണ്‌. ഒരു പൂര്‍ണ്ണ ജനാധിപത്യം എന്നൊന്നുണ്ടോ! സൃഷ്ടിതന്നെ സമത്വമില്ലായ്മയിലല്ലേ നിലനില്‍ക്കുന്നത്‌. അപ്പോള്‍ സ്ഥിതിസമത്വം ഉണ്ടാകണമെന്ന്‌ നമുക്ക് ആഗ്രഹിച്ചതുകൊണ്ട്‌ തെറ്റൊന്നുമില്ല. പക്ഷേ, നടക്കാന്‍ ഏറെ ശ്രമകരം! ചിന്തിച്ചാല്‍ സമത്വമില്ലായ്മ സൃഷ്ടിയുടെ ഒരു മിസ്റ്ററി അല്ലേ? ആര്‍ക്കാണ്‌ അതിനുത്തരം കണ്ടുപിടിക്കാനാകുക. സമത്വസുന്ദരമായ സ്ഥിതിസമത്വത്തെപ്പറ്റി നമുക്ക് പലപ്പോഴും പാടി ആസ്വദിക്കാം. അത്ര മാത്രമേ നമുക്കാകൂ എന്നതല്ലേ പരമസത്യം.

ഇപ്പോള്‍ നാം ഏറെക്കുറെ വിപക്ഷിക്കുന്ന ജനാധിപത്യം, പരിഷ്കൃത വികസിത രാജ്യങ്ങളില്‍ എല്ലാവരും അംഗീകരിക്കപ്പെട്ടിട്ടുള്ളതുപോലും പൂര്‍ണ്ണ ജനാധിപത്യം തന്നയോ! ആണെന്നു പറയാനാവുമോ! പഴയ ഫ്യൂഡലിസത്തിന്‌ മുഖംമൂടി ധരിച്ച്‌ ല ഘൂരിച്ച ഒരുതരം ‘കാപ്പിറ്റ’ലിസത്തിന്റെ മറ്റൊരു രൂപമല്ലേ അത്‌. എന്നാല്‍ ‘ഇലക്കും മുള്ളി’നും അധികം കേടുസംഭവിക്കാത്ത ഒരു ഭരണസമ്പ്രദായം എന്നതിനെ കണക്കാക്കിയാല്‍ തെറ്റില്ലെന്നാണെന്റെ പക്ഷം. മറിച്ച്‌ ഏകാധിപത്യം അതല്ലല്ലോ. അത് ധനവാന്റെ മേശക്കീഴിലെ അപ്പക്കഷണങ്ങളല്ലേ. അപ്പോള്‍ ഏറെക്കറെ അംഗീകരിക്കപ്പെട്ട അല്ലെങ്കില്‍ പൊതുധാരണയുള്ള ജനാധിപത്യം, അതാണിന്ന്‌ പരിഷ്കൃത രാജ്യങ്ങളിലൊക്കെ ഇന്ന്‌ നാം ദര്‍ശിക്കുന്നത്‌.

അത്തരം ജനാധിപത്യത്തെ മനസ്സിലെങ്കിലും വരവേല്‍ക്കുന്ന ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്‌ പ്രസിഡന്‍റ്‌ ഇലക്‌ഷനെപ്പറ്റി അല്പം പറയാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. ഇന്ത്യന്‍ രാഷ്ട്രീയ കുരുക്ഷ്രേതത്തില്‍, ഒരു പുതിയ ദൂതുമായി ഒരു വീരാര്‍ജ്ജുനന്‍ ഉദയം ചെയ്തിരിക്കുന്നു. സത്യ ധര്‍മ്മാദികള്‍ രക്തം ചൊരിയുബോള്‍, പെട്ടിച്ചിരിക്കുന്ന നീതിശാസ്ത്രങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, മാറ്റത്തിന്റെ കാഹളം കേട്ടു തുടങ്ങിയിരിക്കുന്നു!.

ആരാണാ വീരാര്‍ജ്ജുനന്‍! ‘ശശി തരൂരെ’ന്ന ആഗോള പൗരന്‍, മലയാളത്തിന്റെ അഭിമാന പുത്രന്‍! അദ്ദേഹത്തെ ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്‌. ന്യൂുയോര്‍ക്കിലൊരു അമേരിക്കന്‍ മലായാള സാഹിത്യ കണ്‍വന്‍ഷനില്‍ വെച്ച്‌ (ലാനയില്‍). അദ്ദേഹത്തിന്‌ എന്നെ അറിയില്ല. പക്ഷേ ഇപ്പോള്‍ ഞാനദ്ദേഹത്തെ അറിയുന്നു. അദ്ദേഹത്തിന്റെ യോഗ്യതകളെപ്പറ്റി ഞാന്‍ പ്രതിപാദിക്കുന്നില്ല, ഏവര്‍ക്കും അറിയുന്നതുകൊണ്ട്‌. അദ്ദേഹത്തിന്റെ പ്രഭാഷണം മാന്ത്രികമാണ്‌. ശരീരഭാഷ അത്യാകര്‍ഷകമാണ്‌. മാറ്റത്തെപ്പറ്റി വാചാലനാകുന്ന അദ്ദേഹം മാന്യതയുടെ കവചം തന്നെയാണ്‌ അണിഞ്ഞിരിക്കുന്നത്‌. ആരെയും പ്രകോപനപരമായി വിമര്‍ശിക്കാതെ പാര്‍ട്ടിയുടെ വീണ്ടെടുപ്പിനെപ്പറ്റിയാണ്‌ അദ്ദേഹം വാചാലനാകുന്നത്‌. ഇംഗ്ലീഷുള്‍പ്പടെ നിരവധി ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹത്തിന്റെ ഭാഷ ഏബ്രഹാം ലിങ്കന്റെ ‘ഗറ്റിസ്ബര്‍ഗ്ഗ്‌ പ്രഭാഷണം പോലെയോ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയറിന്റെ ചടുലമായ പ്രഭാഷണം പോലയോ’ ഇന്ത്യയാകെ തരംഗം പ്രാപിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ ഗാന്ധിജിയന്‍, മഹാത്മാ ഗാന്ധിയേയും, നെഹൃവുവിനെയും ആദരിക്കുന്നവന്‍, നെഹൃ കൂടുംബത്തെ ആദരിക്കുന്നവന്‍, കോണ്‍ഗ്രസിനെ അത്യധികം സ്‌നേഹിക്കുന്നവന്‍, ആര്‍ക്കും വിധേയത്വം കല്‍പ്പിക്കാത്തവന്‍, ജയപരാജയങ്ങളെ കാറ്റില്‍ പറത്തുന്നവന്‍. “ഭീരു പലപ്രവശ്യം മരിക്കുന്നു, ധീരന്‍ ഒരിക്കല്‍ മാത്രമെന്ന” സോക്രട്ടീസിന്റെ മഹത്ചിന്തയെ ധന്യമാക്കുന്നവന്‍!

അദ്ദേഹം ആരയും ചെറുതാക്കുന്നില്ല, മറിച്ച്‌ ആദരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുക…

“ഹൈക്കമാന്‍റിനെതിരായോ, നെഹൃ കുടുംബത്തിനെതിരായോ അല്ല തന്റെ സ്ഥാനാര്‍ത്ഥിത്വം, മറിച്ച്‌ അവര്‍ കൂടി പ്രോത്സാഹിപ്പിച്ച വിധം, കോണ്‍ഗ്രസ്സിന്‌ കരുത്തേകാനാണ്‌.”

അമ്പത്തൊന്ന്‌ ശതമാനം വരുന്ന യുവരാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രേരണയാണ്‌ തനിക്ക്‌ കരുത്ത്‌ പകരുന്നത്. തോല്‍വിയോ, ജയമോ മാനദണ്ഡമല്ല. പുതിയ ജനാധിപമാറ്റത്തിന്റെ വിളംബരമാണ്‌ തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന്‌ അദ്ദേഹം ആവര്‍ത്തിക്കുന്നു. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകാത്ത പഴയ പെരുമാറ്റ ചട്ടവും, വിധേയത്വവുമല്ല ജനാധിപത്യമെന്ന്‌ തന്റെ ശകതമായ പ്രഭാഷണങ്ങളിലൂടെ അദ്ദേഹം ഉത്ബോധിച്ചുറപ്പിക്കുന്നു.

തരൂര്‍ ജയിക്കട്ടെ, തോല്‍ക്കട്ടെ! ജയിച്ചാല്‍ തലയില്‍ ഒരു പൊന്‍തുൂവല്‍ കൂടി, തോറ്റാലും, അതും ഒരുവലിയ വിജയം തന്നെ. അതൊരു മറ്റൊലിയാണ്‌.. ഇന്ത്യഒട്ടാകെ മഴുങ്ങുന്ന മാറ്റത്തിന്റെ മാറ്റൊലി! ഈ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രതിഭ, ശ്രീ ശശി തരൂരെന്ന രാഷ്ട്രിയ തന്ത്രഞ്ജന്‍. എല്ലാ ഭാവുകങ്ങളും നേരുന്നു!!!

Print Friendly, PDF & Email

Leave a Comment

More News