ക്‌നാനായ റീജിയൺ മിഷൻ ലീഗ് ജൂബിലി: പതാക കൈമാറി

ഹൂസ്റ്റൺ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ക്‌നാനായ റീജിയൺ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന പരിപാടിയിൽ ആഘോഷ നഗരിയിൽ ഉയർത്തേണ്ട മിഷൻ ലീഗ് പതാക കൈമാറി. സീറോ-മലബാർ സഭാ അധ്യക്ഷൻ കർദിനാൾ ജോർജ്‌ ആലഞ്ചേരി, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോയ് ആലപ്പാട്ട്, ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് എന്നിവർ ചേർന്ന് മിഷൺ ലീഗിന്റെ ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിന് പതാക കൈമാറി.

ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. സിജു മുടക്കോടിൽ, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. എബ്രഹാം കളരിക്കൽ, ഫാ. ജോസ് തറക്കൽ, ഫാ. ജോസ് ചിറപുറത്ത്, ഫാ. സജി പിണർകയിൽ, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. റെജി തണ്ടാരശ്ശേരിൽ, ഫാ. ബിബി തറയിൽ, ഫാ. ബിനോയ് നാരമംഗലത്ത്, ഫാ. ലിജോ കൊച്ചുപറമ്പിൽ എന്നിവർ സന്നഹിതരായിരുന്നു.

ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 15, 16 തീയതികളിലാണ് ക്നാനായ റീജിയണൽ തലത്തിലുള്ള ജൂബിലി സമാപന ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News