കേരളാ സോഷ്യൽ ഡയലോഗ് 2022-ന് നാളെ (ഒക്ടോബർ 8) തുടക്കം

ചിക്കാഗോ: അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ അല നടത്തുന്ന കേരളാ സോഷ്യൽ ഡയലോഗിൻ്റെ ഇക്കൊല്ലത്തെ പരിപാടികൾ ഒക്ടോബർ 8 മുതൽ ഒക്ടോബർ 29 വരെ നടത്തുന്നതായിരിക്കും. ഈ സീരിസിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലെ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കുന്ന ചർച്ചകൾ അല സംഘടിപ്പിക്കുന്നതാണ്.

കേരള സോഷ്യൽ ഡയലോഗ്‌സ് 2022 സീരിസിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 11:00 ന് (ന്യൂയോർക്ക് ടൈം) അലയുടെ പ്രസിഡന്റ് ശ്രീമതി ഷിജി അലക്സ് നിർവഹിക്കും. തുടർന്ന് “സാഹിത്യവും അഭിപ്രായസ്വാതന്ത്ര്യം” എന്ന ആദ്യ സെഷനിൽ ശ്രീ പെരുമാൾ മുരുകനുമായി ചർച്ചയും, പ്രിയ ജോസഫ്, സജി മാർക്കോസ്, റവ: ഡോ: മോത്തി വർക്കി എന്നിവർ പങ്കെടുക്കുന്ന സംവാദപരിപാടിയും ഉണ്ടായിരിക്കും.

ഒക്ടോബർ 22 ശനിയാഴ്ച രാവിലെ 11:00ന് (ന്യൂയോർക്ക് ടൈം) നടക്കുന്ന സെഷനിൽ കേരളത്തിലെ മനുഷ്യവിഭവശേഷിയും വ്യവസായ സൗഹൃദ അന്തരീക്ഷവുമെന്ന വിഷയത്തിൽ മുഹമ്മദ്‌ ഹനീഷ് (സെക്രട്ടറി, കേരള സർക്കാർ), അനൂപ് അംബിക (കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഓ), രഞ്ജിത് ആൻറണി (സംരംഭകൻ) എന്നിവർ പങ്കെടുക്കുന്ന ചർച്ചയുണ്ടായിരിക്കും. തുടർന്ന് ശ്രീമതി രാജി പാലത്തിങ്കരയും, ദേവി നായരും ചേർന്ന് അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ഉണ്ടായിരിക്കും.

ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 11:00ന് (ന്യൂയോർക്ക് ടൈം) നടക്കുന്ന മൂന്നാമത്തെ സെഷനിൽ ഡോ: രാജാ ഹരിപ്രസാദ് സാംസ്കാരികവും വിശ്വാസപരമായ വ്യതിയാനങ്ങൾ ആരോഗ്യപരിരക്ഷാ മേഖലയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ പ്രഭാഷണം നൽകുന്നതായിരിക്കും. തുടർന്ന് പ്രസിദ്ധ നർത്തകിയും ഗവേഷകയുമായ ശ്രീമതി മൻസിയ അവതരിപ്പിക്കുന്ന ഭരതനാട്യം ഉണ്ടായിരിക്കും.

വെർച്ച്വൽ പ്ലാറ്റ്ഫോമിൽ അല ഒരുക്കുന്ന ഈ പരിപാടികളിലേക്ക് എല്ലാ കലാസ്നേഹിതരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു. അലയുടെ ഫേസ്ബുക് പേജിൽ ഈ പരിപാടികളുടെ ലൈവ്കാസ്റ്റും ഉണ്ടായിരിക്കുന്നതാണ്.

More Details : https://fb.me/e/2g8sefHgQ

Print Friendly, PDF & Email

Leave a Comment

More News