യുഎസിന്റെയും സഖ്യകക്ഷികളുടെയും സൈനികാഭ്യാസത്തിന് പിന്നാലെ വടക്കന്‍ കൊറിയ കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

അമേരിക്കയും പ്രാദേശിക സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെട്ട സൈനികാഭ്യാസത്തിന് ശേഷം ഉത്തര കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തി.

ഞായറാഴ്ചയാണ് വിക്ഷേപണം നടന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന ഏഴാമത്തെ വിക്ഷേപണമാണിതെന്ന് ജാപ്പനീസ് അധികൃതർ റിപ്പോർട്ട് ചെയ്തു.

രണ്ട് മിസൈലുകളും 100 കിലോമീറ്റർ (60 മൈൽ) ഉയരത്തിലെത്തി, 350 കിലോമീറ്റർ (217 മൈൽ) പരിധി പിന്നിട്ടതായി ജപ്പാൻ പ്രതിരോധ സഹമന്ത്രി തോഷിറോ ഇനോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആദ്യത്തെ മിസൈൽ പ്രാദേശിക സമയം പുലർച്ചെ 01:47 ന് (16:47 GMT) തൊടുത്തുവിട്ടു, രണ്ടാമത്തേത് ഏകദേശം ആറ് മിനിറ്റിനുശേഷം. ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് തൊടുത്തുവിട്ട മിസൈലുകൾ ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്ത് പതിച്ചതായി ജാപ്പനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജാപ്പനീസ് മന്ത്രിയുടെ അഭിപ്രായത്തിൽ, മിസൈലുകളുടെ തരം കൃത്യമായി കണ്ടെത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ പ്രൊജക്‌ടൈലുകൾ അന്തർവാഹിനി വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളാകാമെന്ന് പറഞ്ഞു.

അതേസമയം, കൂടുതൽ വിവരങ്ങൾ നൽകാതെ രാജ്യത്തിന്റെ തെക്കുകിഴക്ക് നിന്നാണ് വിക്ഷേപണങ്ങൾ നടന്നതെന്ന് ദക്ഷിണ കൊറിയൻ മിലിട്ടറിയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തെ മഞ്ചിയോൺ മേഖലയിൽ നിന്നാണ് ഉത്തര കൊറിയയുടെ ഏറ്റവും പുതിയ മിസൈൽ വിക്ഷേപണം നടന്നതെന്നും, സമാധാനത്തിന് ഹാനികരമാകുന്ന ഗുരുതരമായ പ്രകോപനമാണെന്നും ദക്ഷിണ കൊറിയയുടെ പ്രസ്താവനയിൽ പറയുന്നു.

യുഎസും ദക്ഷിണ കൊറിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിനും, ആഴ്ചയുടെ തുടക്കത്തിൽ യു എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവർ തമ്മിലുള്ള സംയുക്ത അഭ്യാസത്തിനും ശേഷമാണ് വിക്ഷേപണങ്ങൾ നടന്നത്.

ചൊവ്വാഴ്ച പുലർച്ചെ പ്യോങ്‌യാങ് ജപ്പാന് മുകളിലൂടെ ഒരു ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (ഐആർബിഎം) തൊടുത്തുവിട്ടതാണ് ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണങ്ങളുടെ ഏറ്റവും ഗുരുതരമായത്. ജാപ്പനീസ് പ്രദേശത്തിന് മുകളിലൂടെ പറന്നതിന് ശേഷം മിസൈൽ പസഫിക് സമുദ്രത്തിലേക്ക് വീണു. ഇത് പ്രദേശവാസികൾക്ക് സംരക്ഷണം നൽകാനും ട്രെയിൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും പ്രേരിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News