ഐ.പി.സി ഒഡീഷ നോര്‍ത്ത് സോണ്‍ റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒഡീഷ: പെന്തക്കോസ്തല്‍ ചര്‍ച്ച് റായിഗഢില്‍ വെച്ച് ഒക്ടോബര്‍ 8-ന് നടന്ന ഐ.പി.സി ഒഡീഷ നോര്‍ത്ത് സോണ്‍ റീജിയന്‍റെ ജനറല്‍ ബോഡി അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റര്‍ ഡോണ്‍ കുരുവിള (പ്രസിഡന്‍റ്), പാസ്റ്റര്‍ സുനാം സാമല്‍ (വൈസ് പ്രസിഡന്‍റ്), പാസ്റ്റര്‍ ബിജു എം മാത്യു (സെക്രട്ടറി), പാസ്റ്റര്‍ സുധീര്‍ നായ്ക്ക് (ജോ. സെക്രട്ടറി), ബ്രദര്‍ ബീരേന്ദ്രകുമാര്‍ സുന (ട്രഷറര്‍), പാസ്റ്റര്‍ ജോണ്‍സി മാത്യൂസ് (പി.വൈ.പി.എ & സണ്‍‌ഡേ സ്കൂള്‍ പ്രസിഡന്‍റ്), പാസ്റ്റര്‍ ഡോണ്‍ കുരുവിള, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജനറല്‍ കൗണ്‍സില്‍ അംഗംങ്ങള്‍) എന്നിവരെ കൂടാതെ പതിനഞ്ച് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇരുപത്തൊന്ന് കൗണ്‍സിലിനേയും തിരഞ്ഞെടുത്തു. ഇലക്ഷന്‍ നിരീഷകരായി ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗംങ്ങളായ കേരളത്തില്‍ നിന്നും, നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തു.

പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഡോണ്‍ കുരുവിള 2019-2022 കാലഘട്ടത്തില്‍ ആരംഭിച്ച ഒഡീഷ നോര്‍ത്ത് സോണ്‍ റീജിയന്‍റെ പ്രഥമ പ്രസിഡന്‍റും ജനറല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലമായി ഐ.പി.സി ഒഡീഷയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പാസ്റ്റര്‍ ഡോണ്‍ കുരുവിള കുമ്പനാട് ചെള്ളേത്ത് കുടുംബാംഗമാണ്. ഐ.പി.സി മുന്‍ കേരളാ സ്റ്റേറ്റ് പ്രസിഡന്‍റ് പരേതനായ പാസ്റ്റര്‍ കെ.എം. ജോണിന്‍റെ മകള്‍ സൗമിയാണ് ഭാര്യ.

Print Friendly, PDF & Email

Leave a Comment

More News