ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 12, ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിങ്ങൾ പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതനാകും. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ചില തടസങ്ങള്‍ നേരിടാം.

കന്നി: ഇന്ന് നിങ്ങൾക്ക് മനസിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. മുൻപ് അപ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് പല സ്വപ്‌നങ്ങളും ഇപ്പോൾ നിങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല. അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന്‌ അനുകൂലമായ ഒരു അവസരത്തിനായി കാത്തിരിക്കുക.

തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്‌മ വളരെ ഉന്മേഷകരവും സന്തോഷകരവുമായിരിക്കും. ഇന്നത്തെ സായാഹ്നം നിങ്ങള്‍ ചില പ്രണയാനുഭൂതികളുമായി കാത്തിരിക്കുകയാണെങ്കിൽ അതിനു പറ്റിയവിധം വിരുന്നിനും ഉല്ലാസത്തിനുമൊക്കെയുള്ള സമയവുമാണിത്.

വൃശ്ചികം: നിങ്ങൾ ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ പ്രതിയോഗികൾ ഇന്ന് തോൽവി സമ്മതിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും.

ധനു: ഗ്രഹനിലയുടെ സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ പൂര്‍ണമായി പുറത്തുവന്നിട്ടില്ല. തത്ഫലമായി, നിങ്ങൾക്ക് വളരെ അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നാം. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകാവുന്നതുകൊണ്ട് നിങ്ങൾ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിങ്ങൾക്കുണ്ടായ സമ്മർദ്ദം കാരണം അസിഡിറ്റിയും അനുബന്ധ പ്രശ്‌നങ്ങളുമുണ്ടാകാം.

മകരം: ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരാൻ സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത ചില സംഭവങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടമുണ്ടാകാം. നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്.

കുംഭം: ഇന്ന് നിഷേധാത്മക ചിന്തകളിൽ നിങ്ങൾക്ക് വ്യത്യാസം അനുഭവപ്പെടാം. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായി ഇന്ന് മാറും. നിങ്ങൾക്ക് സന്തോഷവും, എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും.

മീനം: ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ സംസാരത്തിലും ആവേശത്തിലും നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തകരാൻ അനുവദിക്കരുത്.

മേടം: ഇന്ന് നിങ്ങളുടെ ജോലികളിൽ നിങ്ങളുടെ പ്രസന്നത പ്രതിഫലിക്കുന്നതാണ്. നിങ്ങളുടെ ചിലവുകളെ നിയന്ത്രിച്ച്‌ ഭാവിയിലേക്ക്‌ സമ്പാദ്യം കരുതേണ്ടതാണ്.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഭയം കൂടാതെ ഈ ദിവസവും മറ്റ്‌ എല്ലാ ദിവസവും പോലെ കടന്നുപോകും.

മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണത ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലും ഈ തത്വശാസ്‌ത്രം പ്രയോഗികമായിരിക്കും. ശരിയായ രീതിയില്‍ നിങ്ങളുടെ പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിങ്ങളുടെ ശ്രദ്ധ നല്ല രീതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നകാര്യം ഉറപ്പുവരുത്തുക.

കര്‍ക്കടകം: അന്നട്ടെ ദിവസം നിങ്ങൾക്ക് അനുകൂലമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ്വസമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സൗഹൃദനിമിഷങ്ങൾ നിങ്ങൾക്ക് ഒരു നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.
Print Friendly, PDF & Email

Leave a Comment

More News