ജോണി ലൂക്കോസിന്റെ പിതാവിന്റെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

മയാമി: മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ പിതാവ് കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് പി.യു. ലൂക്ക(86) യുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് സുനിൽ തൈമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി പ്രസ്ക്ലബിന്റെ ഉത്തമ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ജോണി ലൂക്കോസിന്റെ പിതാവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.

പ്രസ്ക്ലബ്ബ് സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, വൈസ് പ്രസിഡന്റ് ബിജു സഖറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലാക്കാട്ട്, ജോയിന്റ് ട്രഷറർ ജോയി തുമ്പമൺ, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ ട്രൈസ്റ്റാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അന്തരിച്ച പി.യു.ലൂക്ക (86) യുടെ സംസ്കാരം ചൊവ്വാഴ്ച അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടത്തി.

ഭാര്യ: കട്ടച്ചിറ കണിയാപറമ്പിൽ അന്നമ്മ ലൂക്ക.

മറ്റു മക്കൾ: ലില്ലി, ലിസി (ഡൽഹി), ഗ്രേസി, എൽസമ്മ, ജീമോൾ.

മരുമക്കൾ: ഏബ്രഹാം ജോർജ് മണലേത്ത് (കൊമ്പഴ), നീന ജോണി മേലുക്കാരൻ (കൊരട്ടി), ടൈറ്റസ് മീനത്തേതിൽ (മാവേലിക്കര), ബേബി ആന്റണി വരവുകാലായിൽ (ആർപ്പുക്കര), പ്രകാശ് ജേക്കബ് തറപ്പേൽ (അതിരമ്പുഴ), സുനിൽ പി.മാത്യു പടിഞ്ഞാറേ വെട്ടിക്കാട്ട് (കുറുപ്പന്തറ).

Print Friendly, PDF & Email

Leave a Comment

More News