വഴിയാത്രക്കാരിയെ നടുറോഡില്‍ കടന്നു പിടിച്ച് അപമാനിക്കാന്‍ ശ്രമം; 25-കാരനെ പോലീസ് അറസ്റ്റു ചെയ്തു

കോട്ടയം: നടുറോഡില്‍ വഴിയാത്രക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ കാവിമറ്റം കോളനിയിൽ കിഴക്കേ തോട്ടിൽ വീട്ടിൽ സജികുമാറിന്റെ മകൻ അഭിജിത്ത് കുമാറിനെ (25)യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാന്നാനം ഷാപ്പുപടി ഭാഗത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ സ്‌കൂട്ടറിൽ എത്തിയ ഇയാൾ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു.

തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയും ഗാന്ധിനഗർ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗാന്ധിനഗർ പൊലീസ് ഇൻസ്പെക്ടർ ഷിജി കെ, എസ്ഐ വിദ്യ വി, മാർട്ടിൻ അലക്സ്, അരവിന്ദ് കുമാർ, എഎസ്ഐ സൂരജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി.

Leave a Comment

More News