അദ്ധ്യാപികയെ ബലാത്സംഗം ചെയ്തെന്ന ആരോപണം: എൽദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20-നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി

തിരുവനന്തപുരം: അദ്ധ്യാപികയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയോട് ഒക്ടോബർ 20നകം വിശദീകരണം നൽകണമെന്ന് കെപിസിസി അന്ത്യശാസനം നൽകിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. സുധാകരൻ വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

ഒരു പൊതുപ്രവർത്തകനെതിരെ കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അതിനാൽ പ്രസ്തുത വിഷയത്തിൽ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് കൃത്യമായ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

നേരത്തെ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ വിശദീകരണം ആവശ്യപ്പെട്ട് കെപിസിസി നേതൃത്വം എംഎൽഎയ്ക്ക് കത്ത് നൽകിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News