സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി സൈബര്‍ ക്രൈം പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്ക് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ഫോൺ നമ്പർ നൽകി അതുവഴി പണം നല്‍കുകയോ സമ്മാന കൂപ്പൺ വാങ്ങി അയക്കാന്‍ ആവശ്യപ്പെട്ടോ ആണ് തട്ടിപ്പുകാർ പണം കവരുന്നത്.

ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുടെയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നവരുടെയോ സെലിബ്രിറ്റികളുടെയോ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കാമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനുള്ള പോംവഴി സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പ്രൈവറ്റ് ആയി സൂക്ഷിക്കുകയെന്നതാണെന്ന് പൊലീസ് പറയുന്നു. ഇതുപോലെയുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പരില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പൊലീസ് അറിയിക്കുന്നു.

Print Friendly, PDF & Email

Related posts

Leave a Comment