മിഷിഗൺ ഹൈസ്‌കൂൾ വെടിവെപ്പിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കേസിൽ കൗമാരക്കാരന്‍ കുറ്റസമ്മതം നടത്തുമെന്ന് അധികൃതര്‍

ഡിട്രോയിറ്റ്: മിഷിഗൺ ഹൈസ്‌കൂളിൽ നാല് സഹ വിദ്യാർത്ഥികളെ കൊലപ്പെടുത്തുകയും, നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത കൗമാരക്കാരൻ അടുത്തയാഴ്ച കൊലപാതക കുറ്റം സമ്മതിക്കുമെന്ന് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.

കഴിഞ്ഞ നവംബറിൽ ക്ലാസ് റൂം അസൈൻമെന്റിനിടെ ഏഥൻ ക്രംബ്ലി അക്രമത്തിന്റെ ചില ചിത്രങ്ങൾ വരച്ചത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടെങ്കിലും അവഗണിച്ചു. എന്നാല്‍, ഏതാനും മണിക്കൂറുകൾക്ക് ശേഷം കൗമാരക്കാരന്‍ തോക്ക് പുറത്തെടുത്ത് കൂട്ട വെടിവയ്പ്പ് നടത്തുകയായിരുന്നു.

ക്രംബ്ലിയുടെ മാതാപിതാക്കളുടെ മേൽ അധികാരികൾ ഉത്തരവാദിത്വം ചുമത്തിയിട്ടുണ്ട്. മകന്റെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കുകയും, ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തോക്ക് സമ്മാനമായി നൽകുകയും ചെയ്ത നിരുത്തരവാദിത്വപരമായ നപടിയെ അധികൃതര്‍ അപലപിച്ചു. അവരും കുറ്റക്കാരാണെന്ന് അധികൃതര്‍ പറഞ്ഞു.

16 കാരനായ ക്രംബ്ലിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

“ഭീകരപ്രവര്‍ത്തനമുള്‍പ്പടെ 24 കുറ്റങ്ങളിലും 16-കാരന്‍ കുറ്റസമ്മതം നടത്തുമെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്ന് പ്രോസിക്യൂട്ടർ ഇരകളെ അറിയിച്ചിട്ടുണ്ടെന്ന് ഓക്‌ലാന്‍ഡ് കൗണ്ടി ചീഫ് അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഡേവിഡ് വില്യംസ് പറഞ്ഞു.

ഡിട്രോയിറ്റിൽ നിന്ന് ഏകദേശം 30 മൈൽ (50 കിലോമീറ്റർ) വടക്ക് ഓക്സ്ഫോർഡ് ഹൈയിൽ വെടിവയ്പ്പ് നടക്കുമ്പോൾ ക്രംബ്ലിക്ക് 15 വയസ്സായിരുന്നു പ്രായം.

 

Print Friendly, PDF & Email

Leave a Comment

More News