ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 22 ശനി)

ചിങ്ങം: ഇന്ന്‌ നിങ്ങള്‍ക്ക്‌ നല്ല ദിവസമായിരിക്കും. ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കും. നിങ്ങളുടെ ദൃയഡനിശ്ചയം ബുദ്ധിമുട്ടുള്ള ജോലികള്‍ നിഷ്പ്രയാസം പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക്‌ സഹായകരമാവും.

കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കും. അതുകൊണ്ട്‌ തന്നെ മുഴുവന്‍ കാര്യങ്ങളും ദീര്‍ഘ വീക്ഷണമുണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളുമായി അകന്ന്‌ പോകാന്‍ സാധ്യതയുണ്ട്‌. ഏത്‌ കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും യുക്തി പൂര്‍വ്വം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.

തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഫലപ്രദമായ ദിവസമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങള്‍ നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം നിങ്ങള്‍ക്ക്‌ സന്തോഷവും സംതൃപ്തിയും നല്‍കുകയും ചെയ്യും. നിങ്ങള്‍ക്ക്‌ സുഹൃത്തുക്കളില്‍ നിന്ന്‌ പ്രയോജനം ലഭിക്കാനിടയുണ്ട്‌. അതുകൊണ്ട്‌ അവരുമായി നിങ്ങള്‍ കൂടുതല്‍ അടുപ്പത്തിലായേക്കും.

വൃശ്ചികം: ഇന്ന്‌ നിങ്ങള്‍ക്ക്‌ നല്ല ദിവസമാണ്‌. നിങ്ങള്‍ക്കും കുടുംബത്തിനും നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ സംത്യപ്തി ലഭിക്കും. ജോലി സ്ഥലത്തെ കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും. സാമൂഹിക അംഗീകാരവും ജോലിയില്‍ ഉയര്‍ച്ചയും ലഭിച്ചേക്കും.

ധനു: നിങ്ങള്‍ക്ക്‌ ആരോഗ്യ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്‌. കച്ചവടത്തിലെ താത്ക്കാലിക തകരാറുകള്‍ നിങ്ങളുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്‌. നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ബുദ്ധി പൂര്‍വ്വം കൈകാര്യം ചെയ്യുക. കഴിയുമെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കുക. സമപ്രായക്കാരുമായും എതിരാളികളുമായും പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

മകരം: ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അപ്രതീക്ഷിത സാമ്പത്തിക ചെലവുകള്‍ക്ക്‌ സാധ്യതയുണ്ട്‌. ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കുക. പുറത്ത്‌ നിന്ന്‌ ഭക്ഷം കഴിക്കേണ്ടി വന്നാല്‍ സൂക്ഷ്മത പാലിക്കുക അല്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്‌ കാരണമായേക്കാം.

കുംഭം: നിങ്ങള്‍ക്ക്‌ പങ്കാളിയുമൊത്ത്‌ സമയം ചെലവിടാന്‍ സാധിച്ചേക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള ഫലം ഇന്ന്‌ ലഭിക്കും. ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ സംരംഭം തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്‌. നിങ്ങള്‍ ആഗ്രഹിക്കുന്ന പുതിയ വാഹനം സ്വന്തമാക്കാന്‍ ഉത്തമ ദിവസമാണിന്ന്‌.

മീനം: ഇന്ന്‌ നിങ്ങള്‍ മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവനായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിന്ന്‌ കൂടുതല്‍ സംതൃപ്തിയും മനസമാധാനവും ലഭിക്കും. പ്രതികൂല സാഹചര്യങ്ങളെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യണം.

മേടം: നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മുഴുവന്‍ ജോലിയും ഇന്ന്‌ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ സന്താനങ്ങള്‍ക്ക്‌ ഇന്ന്‌ നല്ല ദിവസമാണ്‌. അവര്‍ക്ക്‌ സാമൂഹിക അംഗീകാരവും പ്രശസ്തിയും ലഭിക്കാനിടയുണ്ട്‌. നിങ്ങളുടെ കഠിന പ്രയത്നത്തിന്റെ ഫലം നിങ്ങള്‍ക്ക്‌ ലഭിക്കും.

ഇടവം: നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട്‌ നിങ്ങളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ട്‌ മറ്റുള്ളവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ക്കാവും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ മാര്‍ഗനിര്‍ദേശത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ഏറ്റെടുത്ത ജോലികള്‍ ഇന്ന്‌ പൂര്‍ത്തീകരിക്കാന്‍ സാധിച്ചേക്കും.

മിഥുനം: ഇന്ന്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഈര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനാകും. ആഗ്രഹിച്ച കാര്യങ്ങള്‍ വേഗത്തില്‍ സഫലമാകും. എന്നിരുന്നാലും നിസാരമായ ചില പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കും. ബുദ്ധിപരമായി അതിനെ നേരിടാന്‍ ശ്രമിക്കുക.

കര്‍ക്കടകം: ശാരീരിക അസ്വസ്ഥകള്‍ക്ക്‌ ആശ്വസം ലഭിക്കും. ജോലിയിടത്ത്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാകും. എന്നിരുന്നാലും ഒറ്റപ്പെട്ടത്‌ പോലുള്ള തോന്നല്‍ മനസിനെ തളര്‍ത്താനിടയുണ്ട്‌. വൈകാരികമായ കാര്യങ്ങളെ സൂക്ഷമതയോടെ കൈകാര്യം ചെയ്യുക. ഭക്ഷണകാര്യത്തില്‍ സമയ ക്രമം പാലിക്കാന്‍ ശ്രദ്ധിക്കുക.

Print Friendly, PDF & Email

Leave a Comment

More News