അധികാരത്തിനപ്പുറം ഒരിഞ്ച് പോകാമെന്ന് ഗവര്‍ണ്ണര്‍ കരുതേണ്ടെന്ന് മുഖ്യമന്ത്രി

മണ്ണാർക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പരിപ്പ് കേരളത്തിൽ വേവില്ലെന്നും, അധികാര പരിധിക്കപ്പുറത്തേക്ക് ഒരിഞ്ച് പോകാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണാർക്കാട് സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ തന്റെ ചുമതലകൾ മാത്രം നിര്‍‌വ്വഹിച്ചാല്‍ മതിയെന്നും ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ചു കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. “മെല്ലെ ഒന്നു തോണ്ടിക്കളയാമെന്ന് വച്ചാല്‍ ആ തോണ്ടലൊന്നും ഏല്‍ക്കില്ല. അധികാരത്തിന് അപ്പുറത്തേക്ക് ഒരിഞ്ച് കടക്കാമെന്ന് വിചാരിക്കേണ്ട. വ്യക്തിപരമായി ഒരുകാര്യവും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അന്തസോടെ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ, ഇറങ്ങിപോകാന്‍ പറഞ്ഞില്ലെ എന്നെല്ലാമാണ് ഗവര്‍ണര്‍ പറയുന്നതെന്നും എന്താണ് സംഭവിച്ചതെന്ന് ഗവര്‍ണര്‍ക്ക് പിടികിട്ടുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Print Friendly, PDF & Email

Leave a Comment

More News