ഉച്ചഭക്ഷണ പദ്ധതിക്ക് 262.33 കോടി രൂപ അനുവദിച്ചു: മന്ത്രി വി ശിവന്‍‌കുട്ടി

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഈ സാമ്പത്തിക വർഷം 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പാചകത്തൊഴിലാളികളുടെ ശമ്പളവും പാചകച്ചെലവും അടങ്ങുന്നതാണ് തുക. ഈ മാസം ലഭിച്ച കേന്ദ്ര സർക്കാർ വിഹിതമായ 167.38 കോടി രൂപയും സംസ്ഥാന വിഹിതമായ 94.895 കോടി രൂപയും അനുവദിച്ചിരുന്നു.

കേന്ദ്ര വിഹിതം ലഭ്യമല്ലാത്തതിനാൽ ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പാചക ജീവനക്കാർക്ക് വേതനം നൽകാൻ സംസ്ഥാന സർക്കാർ അധിക തുക അനുവദിച്ചിരുന്നു.

ഈ അധ്യയന വർഷം കേന്ദ്ര വിഹിതമായി 278 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഇതിൽ 110.38 കോടി രൂപ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News