ദീപ്തി നായർ മന്ത്ര ന്യൂജേഴ്‌സി റീജിയൺ വൈസ് പ്രസിഡന്റ്

ശ്രീമതി ദീപ്തി നായരെ ന്യൂജേഴ്‌സി റീജിയൺ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളിൽ മലയാളി വനിതകൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. മന്ത്രയുടെ നേതൃ നിരയിലും ന്യൂ ജേഴ്‌സി റീജിയൻ ചെയ്യുന്ന സംഭാവനകൾ നിസ്തുലമാണ്. ആ നിരയിലെ ശ്രദ്ധേയമായ മുഖങ്ങളിൽ ഒന്നായ ശ്രീമതി ദീപ്തി നായർ കലാ സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്.

2020-ൽ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയിൽ (KANJ) പ്രസിഡന്റായിരുന്ന അവർ നിലവിൽ ട്രസ്റ്റി ബോർഡിന്റെ ഭാഗവുമാണ്. 2020-2022 കാലയളവിൽ FOMAA വിമൻസ് ഫോറത്തിൽ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചു. ജോൺസൺ ആന്റ് ജോൺസണിലെ ഗ്ലോബൽ സേഫ്റ്റി സ്ട്രാറ്റജിയിലും റിസ്ക് മാനേജ്മെന്റിലും അവർ ജോലി ചെയ്യുന്നു. സംഗീതത്തിലും കലകളിലും ഒരുപോലെ അഭിനിവേശമുള്ള അവർ വിവിധ ഹ്രസ്വ, ഫീച്ചർ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അവർ 2019 മുതൽ മിത്രാസ് ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്യുന്നു. അടുത്ത വർഷം ആദ്യം ഷൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന തന്റെ ആദ്യ ഷോർട്ട് ഫിലിമിന്റെ പണിപ്പുരയിലാണ്. ഭർത്താവ് സത്യൻ നായർ, മകൾ റിയ.

Print Friendly, PDF & Email

Leave a Comment

More News