വാഴക്കാട് ദാറുൽ ഉലൂമിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം

വാഴക്കാട് : വാഴക്കാട് ദാറുൽ ഉലൂമിൽ 31/10/2022 ന് 12:30 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ സമയം അവസാനിക്കുകയും 2:30 ന് സൂക്ഷ്മ പരിശോധന നടക്കുകയും ചെയ്തതാണ്. എന്നാൽ, UUC സ്ഥലത്തേക്ക് FAIZ C A, Vice Chairperson സ്ഥാനത്തേക്ക് Anshida എന്നിവരുടേതൊഴികെ ബാക്കി മുഴുവൻ നാമനിര്‍ദ്ദേശ പത്രികകളും തള്ളിപ്പോവുകയാണ് ഉണ്ടായത്. അതിൻപ്രകാരം റിട്ടേണിംഗ് ഓഫീസർ സാധുവായ നാമനിര്‍ദ്ദേശ പത്രികയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്നാൽ, ഇന്ന് 01/11/2022 ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, ലിങ്തോ നിയമങ്ങളെ മുഴുവൻ കാറ്റിൽ പറത്തിക്കൊണ്ട് യൂണിവേഴ്സിറ്റി ഡീനിന്റെ അനുമതിയുണ്ട് എന്ന് പറഞ്ഞുകൊണ്ട് നാമനിര്‍ദ്ദേശ പത്രിക വീണ്ടും സമര്‍പ്പിക്കാന്‍ അനുവാദം നൽകുകയും അതിന് നാളെ 02/11/2022 രാവിലെ 10 മണിവരെ സമയം അനുവദിച്ചുകൊണ്ട് അറിയിപ്പ് നൽകുകയും ചെയ്തിരിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News