സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തിരഞ്ഞെടുത്തു

സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ പ്രഖ്യാപിച്ചു. 2005-മുതൽ നോർത്ത് അമേരിക്കയിലെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളിൽ സജീവ സാന്നിധ്യമായ ശ്രീമതി സരൂപ അനിൽ, മന്ത്രയുടെ ഭാഗം ആയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന സരൂപ ഒരു ബിസിനസ്‌ സംരഭക കൂടിയാണ്. ഒരു സംരംഭകയെന്ന നിലയിൽ കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ ശ്രദ്ധാലുവാണ്.

ക്ലാസിക്കൽ നർത്തകി കൂടിയായ സരൂപ, ഇന്ത്യയിലും അമേരിക്കയിലും വിവിധ വേദികളിൽ ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തം കൂടാതെ അവർ മലയാള ഭാഷയോടും സാഹിത്യത്തോടും ഉള്ള താൽപര്യം മാസികകളിലെ രചനകളിലൂടെ പ്രകടിപ്പിക്കുന്നു. കെ സിഎസ് ദ്വിഭാഷാ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിൽ സജീവ അംഗമാണ്. ഫ്‌ളവേഴ്‌സ് യുഎസ്എ ചാനലിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഐ ടി രംഗത്തുള്ള ഭർത്താവ് അനിൽ കൃഷ്ണൻകുട്ടി, മകൻ സായി അനിൽ എന്നിവരോടൊപ്പം വാഷിംഗ്‌ടൺ ഡി സിയിൽ താമസിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News