ഒക്‌ലഹോമ സിറ്റി മൃഗശാല നാല്‍‌വര്‍ സംഘം സിംഹക്കുട്ടികള്‍ക്ക് പേരിടാൻ സഹായം തേടുന്നു

ഒക്‌ലഹോമ: ഒക്‌ലഹോമ സിറ്റി മൃഗശാലയിൽ അടുത്തിടെ ജനിച്ച നാല് സിംഹക്കുട്ടികള്‍ക്ക് പേരിടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.

ഏഴ് വയസ്സുള്ള ആഫ്രിക്കൻ സിംഹം ദുനിയ സെപ്തംബർ 26 നാണ് തന്റെ ആദ്യത്തെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്ന് മൃഗശാല അറിയിച്ചു — മൂന്ന് പെൺകുഞ്ഞും ഒരു ആണ്‍കുഞ്ഞും.

ലയൺ കെയർ ടീം തിരഞ്ഞെടുത്ത മൂന്ന് ഗ്രൂപ്പുകളിൽ നിന്ന് കുഞ്ഞുങ്ങൾക്ക് പേരുകൾ നിര്‍ദ്ദേശിക്കാന്‍ മൃഗശാല അധികൃതര്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ആദ്യത്തെ ഗ്രൂപ്പിലെ പേരുകൾ (പെണ്‍കുഞ്ഞുങ്ങള്‍): നീമ, സഹാറ, മകെന. ആണ്‍കുഞ്ഞ്: മ്ഷാങ്കോ എന്നിവയാണ്. രണ്ടാമത്തേത് (പെണ്‍കുഞ്ഞുങ്ങള്‍): ന്യാസി, മ്ലിമ, എംടി. ആണ്‍കുഞ്ഞ് – മ്വാംബ എന്നിവയാണ്. മൂന്നാമത്തെ കൂട്ടം പെണ്ണിന് അഡ, ആൽവ, താലിമീന. ആണിന് ഷവോനി.

തിങ്കളാഴ്‌ച വരെ പൊതുജനങ്ങൾക്ക് അവരുടെ പ്രിയപ്പെട്ട പേരുകളുടെ ഗ്രൂപ്പിനായി ദിവസത്തിൽ ഒരിക്കൽ വോട്ടു ചെയ്യാം.

വോട്ടു ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Print Friendly, PDF & Email

Leave a Comment

More News