ലളിത ജോസഫ് ഡാലസിൽ നിര്യാതയായി

ഡാളസ്: റാന്നി അയിരൂർ പരേതനായ താനിക്കാട്ട് ജോസഫ് ഫ്രാൻസിസിന്റെ ഭാര്യ ലളിത ജോസഫ് (71) സണ്ണിവെയിലിൽ (ടെക്‌സാസ്) നിര്യാതയായി. തിരുവല്ലാ കുമ്പനാട് പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: പരേതനായ ജോൺസൺ ജോസഫ്, ആൻസി മാത്യു (ഡാളസ്)
മരുമക്കൾ: ജോ കൈതമറ്റം മാത്യു, പാമ്പാടി (ഡാളസ്, യുഎസ്‌ )
കൊച്ചു മക്കൾ: ജെസീക്ക ജോൺസൺ , ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്)

സംസ്കാരശുശ്രൂഷകൾ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനായിൽ നവംബർ 5 ശനിയാഴ്ച രാവിലെ പത്തിന്. തുടർന്ന് സണ്ണിവെയിൽ ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : ജോ കൈതമറ്റം 903 624 9146

Print Friendly, PDF & Email

Leave a Comment

More News