ശിവസേനാ നേതാവ് സുധീർ സൂരി അമൃത്സറിൽ വെടിയേറ്റ് മരിച്ചു

അമൃത്‌സർ: ശിവസേനാ നേതാവ് സുധീർ സൂരി വെള്ളിയാഴ്ച അമൃത്‌സറിൽ വെടിയേറ്റ് മരിച്ചു. അമൃത്‌സറിലെ ഗോപാൽ മന്ദിറിന് സമീപം കുത്തിയിരിപ്പ് സമരത്തിനിടെയാണ് വെടിവയ്പുണ്ടായത്.

സംഭവം നടന്നയുടൻ സൂരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടി. ആയുധങ്ങളും പോലീസ് കണ്ടെടുത്തതായി അമൃത്സർ പോലീസ് കമ്മീഷണർ അരുൺ പാൽ സിംഗ് പറഞ്ഞു.

സന്ദീപ് സിംഗ് സണ്ണി എന്നയാളാണ് വെടിവെച്ചത്. സംഭവ സ്ഥലത്ത് നിന്ന് തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

ഗോപാൽ മന്ദിർ മാനേജ്‌മെന്റ് തർക്കത്തിൽ സുധീർ സൂരി കുത്തിയിരിപ്പ് സമരത്തിലായിരുന്നു. അക്രമിക്ക് അവിടെ ഒരു തുണിക്കടയുണ്ട്. തന്റെ ലൈസൻസുള്ള .32 ബോർ റിവോൾവറിൽ നിന്നാണ് വെടിവെച്ചതെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News