രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് പിടികൂടി

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിലായി. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോ. ഷാജി മാത്യുവാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. വെള്ളിയാഴ്ചയാണ് (ഇന്ന്) സംഭവം നടന്നത്.

ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്നാണ് ഷാജി മാത്യു കൈക്കൂലി വാങ്ങിയിരുന്നത്. തുടർന്ന് ഡോക്ടർക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനു രോഗിയുടെ മകന്റെ കയ്യിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 3,000 രൂപയും വിജിലൻസ് കണ്ടെടുക്കയും ചെയ്തു.

തുമ്പമൺ സ്വദേശിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. ഇയാളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടർ കുടുങ്ങിയത്. പരാതിക്കാരന്റെ പിതാവിന്റെ നേത്രശസ്ത്രക്രിയയ്ക്കാണ് ഷാജി മാത്യു പണം ആവശ്യപ്പെട്ടത്.

കുറ്റാരോപിതനായ ഡോക്ടറെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

തുമ്പമൺ സ്വദേശിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. ഇയാളിൽ നിന്നാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായത്. പരാതിക്കാരന്റെ പിതാവിന്റെ നേത്ര ശസ്ത്രക്രിയ നടത്തിയതിനാണ് ഷാജി മാത്യു പണം ആവശ്യപ്പെട്ടത്. പ്രതിയെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Print Friendly, PDF & Email

Leave a Comment

More News