അറ്റോർണി ജസ്റ്റിൻ ജോസഫിന്റെ സംസ്കാരം നവംബർ 12 ശനിയാഴ്ച

ഡാളസ്: ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ട അവിവാഹിതനായ യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫിന്റെ (35) സംസ്കാരം നവംബർ 12 ശനിയാഴ്ച്ച.

ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ (2650 E Scyene Rd, Mesquite, TX 75181) വെച്ച് രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷ ഫിലിപ്പോസ് മാർ സ്തേഫനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് 1.30 ന് സംസ്കാരം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).

ഡാളസ് കരോൾട്ടണിൽ താമസിക്കുന്ന പുനലൂർ വെട്ടിത്തിട്ട കിഴക്കേതിൽ ജോസഫ് വർഗീസ്,പത്തനംതിട്ട കൂടൽ ഷീല ഭവനിൽ ഷീല ജോസഫ്‌ എന്നിവരാണ് മാതാപിതാക്കൾ. ജെൻസി ജോസഫ് ഏക സഹോദരിയാണ്.

Print Friendly, PDF & Email

Leave a Comment

More News