രാഹുൽ നായർ മന്ത്ര ഇല്ലിനോയി റീജിയണൽ വൈസ് പ്രസിഡന്റ്

മന്ത്ര ഇല്ലിനോയി റീജിയണൽ വൈസ് പ്രസിഡന്റ് ആയി രാഹുൽ പൊയ്യാലെ നായരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ പ്രഖ്യാപിച്ചു. ചിക്കാഗോ നോർത്ത് മലയാളി അസോസിയേഷനിൽ 2019 മുതൽ 2022 വരെ 3 വർഷത്തേക്ക് ട്രഷറർ ആയിരുന്നു. ഷിക്കാഗോയിലെ ഹൈന്ദവ സംഘടനകളിൽ സജീവ അംഗമാണ്. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികളെ തൊഴിൽ കിട്ടാൻ സഹായിക്കുന്ന സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ യുവജനോത്സവ വേദികളിൽ തിളങ്ങിയിട്ടുള്ള രാഹുൽ അണ്ടർ 16 ക്രിക്കറ്റ് ടൂർണമെന്റിലും കേരളാ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഇദ്ദേഹം ഭാര്യ സ്വപ്നാ വേണുഗോപാലിനും രണ്ടു കുട്ടികളോടും ഒപ്പം ഷിക്കാഗോയിൽ താമസിക്കുന്നു

ഹൈന്ദവ സന്നദ്ധ സംഘടനാ പ്രവർത്തനങ്ങളിൽ വർധിച്ചു വരുന്ന യുവ സാന്നിധ്യം മന്ത്ര തീർച്ചയായും സ്വാഗതം ചെയ്യുമെന്നും, അവരെ പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങൾ തുടരുമെന്നും മന്ത്ര പ്രസിഡന്റ് ഇലക്ട് ശ്രീ ജയ് ചന്ദ്രൻ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News