മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ നവംബര്‍ 11 മുതല്‍ ലോസ് ആഞ്ചലസില്‍

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 11 വെള്ളിയാഴ്ച മുതല്‍ 13 ഞായറാഴ്ച വരെ നടക്കും.

വെള്ളി, ശനി ദിവസങ്ങളില്‍ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്കു ശേഷം നടക്കുന്ന യോഗത്തോടെ സമാപിക്കും.

ഇന്‍ഡ്യനാപൊളിസ് മാര്‍ത്തോമ്മാ ഇടവക വികാരിയും അനുഗ്രഹീത പ്രഭാഷകനും ആയ റവ. ജോയി മോന്‍ എസ്. കെ. മുഖ്യ സന്ദേശം നല്‍കും. വിശ്വാസത്തിന്റെ പുതുക്കവും ബന്ധങ്ങളിലെ പുനഃസ്ഥാപനവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദൂതുകള്‍ നല്‍കപ്പെടും. 13ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് 14ാം ഇടവക ദിനവും കണ്‍വന്‍ഷന്‍ സമാപനയോഗവും വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. ഇടവക വികാരി റവ. ബിജോയ് എം ജോണ്‍ സന്ദേശം നല്‍കും. ഗായക സംഘം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഇടവക വികാരി റവ. ബിജോയ് എം. ജോണ്‍, സെക്രട്ടറി എഡ്വിന്‍ രാജന്‍ എന്നിവരടങ്ങുന്ന കമ്മറ്റി നേതൃത്വം നല്‍കുന്നു. ഏവരേയും പ്രാര്‍ഥനാപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News