പവര്‍ബോള്‍ ലോട്ടറി: 2.04 ബില്യണ്‍ നേടിയ ഭാഗ്യവാന്‍ കലിഫോര്‍ണിയയില്‍ നിന്ന്

കാലിഫോര്‍ണിയ : വിജയിയെ കണ്ടെത്താനാകാതെ നീണ്ടുപോയ പവര്‍ബോള്‍ ലോട്ടറി ജാക്‌പോട്ട് ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. 1033414756 പവര്‍ബോള്‍ 10 നമ്പറിനാണ് 2.04 ബില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിക്കുക. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായി വളര്‍ന്ന ലോട്ടറി വിജയി കലിഫോര്‍ണിയ സംസ്ഥാനത്തു നിന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

എല്ലാവരുടേയും ടിക്കറ്റുകള്‍ പരിശോധിച്ചു സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു. 1.9 ബില്യണ്‍ ഡോളറില്‍ നറുക്കെടുക്കപ്പെടേണ്ട ഭാഗ്യവാനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംഖ്യ വളര്‍ന്നു 2.04 ബില്യണ്‍ ഡോളറാകുകയായിരുന്നു.

ഭാഗ്യവാനായ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് വിറ്റ കലിഫോര്‍ണിയായിലെ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോസഫിനു ഒരു മില്യണ്‍ ഡോളറാണ് കമ്മീഷനായി ലഭിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News