പമ്പ, സന്നിധാനം, പന്തളം എന്നിവിടങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ താത്കാലിക ഡിസ്പെൻസറികൾ സജ്ജമായി

പത്തനം‌തിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന താൽക്കാലിക ഡിസ്പെൻസറികൾ പ്രവർത്തനമാരംഭിച്ചു. കൂടാതെ, തീർഥാടകർ കൂടുതലായി എത്തുന്ന പന്തളം വലിയകോയിക്കൽ ക്ഷേത്രത്തോട് ചേർന്ന് തീർഥാടന കാലത്ത് താൽക്കാലിക ഡിസ്പെൻസറിയും പ്രവർത്തിക്കും. മെഡിക്കൽ ഓഫീസറുടെ സേവനവും മരുന്നുവിതരണവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

പമ്പയിലും സന്നിധാനത്തും വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപയുടെ മരുന്നുകൾ വിതരണം ചെയ്യാൻ സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആയുര്‍‌വ്വേദം) ഡോ. പി.എസ്. ശ്രീകുമാര്‍ പറഞ്ഞു. ഒന്‍പതു ഘട്ടങ്ങളായി സന്നിധാനത്ത് അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാരും പമ്പയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാരും വീതം 22 ജീവനക്കാരെയാണ് സേവനത്തിനായി വിന്യസിച്ചിട്ടുള്ളത്. സന്നിധാനത്ത് മണ്ഡലകാലത്ത് ഉടനീളം വിവിധ രോഗ ചികിത്സയ്ക്കായി രണ്ട് തെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാണ്.

Print Friendly, PDF & Email

Leave a Comment

More News