താജ്മഹലിന്റെ 500 മീറ്ററിനുള്ളിലെ കടകൾ അടച്ചുപൂട്ടാനുള്ള നോട്ടീസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഐതിഹാസികമായ താജ്മഹലിന് സമീപമുള്ള വ്യാപാര പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ഒരു സർവേയും നടത്താത്തതിന് ആഗ്ര ഡെവലപ്‌മെന്റ് അതോറിറ്റിയെ (എ‌ഡി‌എ) സുപ്രീം കോടതി ബുധനാഴ്ച ശാസിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകത്തിന്റെ അതിർത്തി ഭിത്തിയോട് ചേർന്നുള്ള എല്ലാ വ്യാപാര പ്രവർത്തനങ്ങളും അടച്ചുപൂട്ടാൻ നൽകിയ നോട്ടീസുകള്‍ സ്റ്റേ ചെയ്യുകയും, എഡിഎ അതിന്റെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഒരു “സൂപ്പർ അഡ്മിനിസ്ട്രേറ്ററെ” പോലെ പ്രവർത്തിക്കേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച് ദേശീയ പരിസ്ഥിതി എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനോട് (NEERI) പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA) നടത്താൻ ആവശ്യപ്പെട്ടു. ബിസിനസ് പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ സർവേയുടെ അടിസ്ഥാനത്തിൽ, പ്രത്യേകിച്ച് താജ് ഗഞ്ച് പ്രദേശത്ത് നിന്ന് 500 മീറ്ററിനുള്ളിൽ, ഐക്കണിക് സ്മാരകത്തിന്റെ അതിർത്തി മതിൽ കെട്ടി, എത്രയും വേഗം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ ഉത്തരവിട്ടു.

സ്മാരകത്തിന്റെ 500 മീറ്റർ ചുറ്റളവിന് പുറത്തുള്ള 71 കടകൾ പുനരുദ്ധരിക്കാൻ നിർദ്ദേശിച്ച കേസിൽ നേരത്തെ പുറപ്പെടുവിച്ച സമാനമായ ഉത്തരവിന് അനുസൃതമായി വ്യാപാര സ്ഥാപനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സെപ്റ്റംബർ 26 ലെ ഉത്തരവ് പാസാക്കിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സർവേ അല്ലെങ്കിൽ EIA നടത്തുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ NEERI യ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.

“നിങ്ങളുടെ ഉദ്യോഗസ്ഥരുടെ ചുമതല അവര്‍ നിർവഹിച്ചിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോൾ ഞങ്ങൾ സൂപ്പർ അഡ്മിനിസ്ട്രേറ്റർമാരാകണം. അവിടെ എന്ത് പ്രവർത്തനമാണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയില്ല. ആ 71 കടയുടമകളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു,” യു പി സര്‍ക്കാര്‍ അഭിഭാഷകനോട് ബെഞ്ച് പറഞ്ഞു.

താജ്മഹലിന് ചുറ്റുമുള്ള വ്യാപാര പ്രവർത്തനങ്ങളുടെ പരിസ്ഥിതി ആഘാത പഠനം നടത്താൻ 1998 ൽ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകിയെങ്കിലും നാളിതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു.

സെപ്തംബർ 26ലെ കോടതിയുടെ ഉത്തരവനുസരിച്ച് എഡിഎ അടച്ചുപൂട്ടൽ നോട്ടീസ് അയച്ച താമസസ്ഥലത്തിന്റെയും വ്യാപാര സ്ഥാപനങ്ങളുടെയും, പ്രത്യേകിച്ച് താജ് ഗഞ്ച് പ്രദേശത്തെ ഉടമകളുടെ അപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

പതിറ്റാണ്ടുകളായി തങ്ങൾ തങ്ങളുടെ ബിസിനസ്സ് നടത്തുന്നുണ്ടെന്നും, പ്രദേശത്ത് താമസസ്ഥലങ്ങളുണ്ടെന്നും ഇപ്പോൾ എഡിഎ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരിക്കുകയാണെന്നും കടയുടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി പറഞ്ഞു.

“നേരത്തെ 71 കടകൾക്കുള്ള ഉത്തരവ് പാസാക്കിയെങ്കിലും ഞങ്ങൾ കൈയ്യേറ്റക്കാരല്ല. ഞങ്ങൾ വളരെക്കാലമായി അവിടെയുണ്ട്. അടച്ചുപൂട്ടാൻ കോടതി ഉത്തരവിട്ടെന്ന് ചൂണ്ടിക്കാട്ടി എഡിഎ നോട്ടീസ് നൽകിയിട്ടുണ്ട്. ഞമ്മൾ എവിടെ പോകും? ഈ പ്രവർത്തനങ്ങൾ മൂലം സ്മാരകത്തിന് എന്തെങ്കിലും അപകടമുണ്ടെന്ന് പറയുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല,” അദ്ദേഹം പറഞ്ഞു.

ഈ 2,000 സ്ഥാപനങ്ങൾ കഴിഞ്ഞ 40 വർഷമായി ഒരുതരത്തിലുള്ള വ്യവഹാരത്തിലേർപ്പെട്ടിട്ടില്ലെന്നും നിരോധിക്കപ്പെട്ടിട്ടുള്ള ഒരു ബിസിനസ് പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്നും റോത്തഗി പറഞ്ഞു.

താജ്മഹലിന്റെ 500 മീറ്ററിനുള്ളിൽ വ്യാപാര പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് 1996 മുതൽ നിലവിലുണ്ടെന്നും അത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണെന്നും അമിക്കസ് ക്യൂറി എഡിഎൻ റാവു പറഞ്ഞു.

സ്മാരകത്തിന്റെ പടിഞ്ഞാറെ ഗേറ്റിന് സമീപം നിയമവിരുദ്ധമായ വ്യാപാര പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുൻ സുപ്രീം കോടതി ഉത്തരവുകളുടെ കടുത്ത ലംഘനമുണ്ടാകുമെന്ന് 71 കട ഉടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എംസി ധിംഗ്ര പറഞ്ഞു. കൈയ്യേറ്റക്കാർക്കുവേണ്ടിയാണ് ഉത്തരവ് പാസാക്കിയതെന്നും താമസക്കാർക്കല്ലെന്നും റോത്തഗി പറഞ്ഞു.

‘അമൃത് കാ ടില്ല’ പ്രദേശത്തെ 71 കടകളുടെ പുനർനിർമ്മാണത്തിനായി 2007-ൽ ഹഡ്‌കോ സമർപ്പിച്ച പദ്ധതി പുനഃപരിശോധിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയത്തോട് ബെഞ്ച് ആവശ്യപ്പെട്ടു.

യുനെസ്‌കോയുടെ ലോക പൈതൃകമായി പ്രഖ്യാപിക്കുകയും മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ ഭാര്യയുടെ സ്മരണയ്ക്കായി പണികഴിപ്പിക്കുകയും ചെയ്ത താജ്മഹൽ സംരക്ഷിക്കുന്നതിനായി 1984-ൽ പരിസ്ഥിതി പ്രവർത്തകൻ എം.സി. മേത്ത സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച് പ്രദേശത്തെ വികസനം സുപ്രീം കോടതി നിരീക്ഷിച്ചുവരികയാണ്.

യമുന എക്‌സ്‌പ്രസ് വേ മുതൽ വൃന്ദാവനിലെ പഗ്‌ല ബാബ മന്ദിർ വരെയുള്ള നാലുവരിപ്പാത നിർമാണത്തിനായി 1,032 മരങ്ങൾ മുറിക്കാനും അനുമതി നൽകി.

ആറ് മാസത്തിനകം 10,320 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് നിർബന്ധിത വനവൽക്കരണം പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് (എൻഎച്ച്എഐ) ആവശ്യപ്പെട്ട ബെഞ്ച്, വനവൽക്കരണം നടന്ന സ്ഥലം സന്ദർശിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ റാവുവിനോട് ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News