അഭിമാന വിജയം നേടിയ മലയാളികളെ മന്ത്ര അഭിനന്ദിച്ചു

യു എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുമായി മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര). അമേരിക്കയിലെ മുഖ്യ ധാര രാഷ്ട്രീയത്തിൽ ഇന്ത്യൻ സാന്നിധ്യം പ്രകടമാണെങ്കിലും മലയാളികൾ കൂടുതൽ ആയി മുന്നോട്ടു വരുന്നതും വിജയിക്കുന്നതും അവരുടെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഫലം ആണെന്ന് കരുതുന്നതായി മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനു കൂടുതൽ ആത്മവിശ്വാസവും രാഷ്ട്ര നിർമാണത്തിൽ പങ്കു ചേരുന്നതിനു കൂടുതൽ ആളുകൾക്ക് മുന്നോട്ടു വരാൻ പ്രചോദനം ആകുന്ന വിജയം ആയി ഇതിനെ കണക്കാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

റോബിൻ ഇലക്കാട്ട്, കെ.പി. ജോർജ്, ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ എന്നിവരാണ് ഹ്യുസ്റ്റണിലെ ഫോർട്ട്‌ ബെൻഡ് കൗണ്ടിയിൽ വിജയിച്ചത്. ഇവരെ കൂടാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിജയം നേടിയവർക്ക് ആശംസകൾ നേരുന്നതായി ശ്രീ ഹരി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News