കുഞ്ഞിന് പാലൂട്ടാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടര്‍ അപകടത്തില്‍ അദ്ധ്യാപിക മരിച്ചു

മുരിങ്ങോടി (കണ്ണൂർ): കുഞ്ഞിന് പാലൂട്ടാന്‍ സ്കൂട്ടറിൽ വീട്ടിലേക്കു പോയ അദ്ധ്യാപിക അപകടത്തിൽ മരിച്ചു. മനോജ് റോഡിലെ കരിപ്പക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ റഷീദയുടെ സ്‌കൂട്ടറിന് പിന്നിൽ മിനിലോറി ഇടിച്ചായിരുന്നു അപകടം.

പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപികയാണ് റഷീദ. ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക് പാലൂട്ടുന്നതിനുമായാണു റഷീദ സ്കൂട്ടറിൽ വീട്ടിലേക്കു പോയത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിക്കുകയായിരുന്നു. റഷീദയുടെ ഭർത്താവ് സാജിർ തൊണ്ടിയിൽ അനാദി കച്ചവടം നടത്തുകയാണ്. മക്കൾ: ഷഹദ ഫാത്തിമ, ഹിദ്‌വ ഫാത്തിമ.

 

Print Friendly, PDF & Email

Leave a Comment

More News