ഇന്നത്തെ രാശിഫലം (നവംബര്‍ 13, ഞായര്‍)

ചിങ്ങം: ലാഭകരമായ ഒരു ദിവസം ഇന്ന്‌ നിങ്ങളുടെ കൂടെയുണ്ട്‌. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക്‌ യാത്ര പോകാന്‍ ഈ ദിവസം കഴിഞ്ഞേക്കാം.

കന്നി: ഇന്ന്‌ നിങ്ങള്‍ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട്‌ നിങ്ങള്‍ക്കായി കുറച്ച്‌ സമയം ചിലവഴിക്കുക. നിങ്ങളുടെ ജോലിസ്ഥലത്ത്‌ ഇന്ന്‌ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്‌ തടയാന്‍ ശ്രദ്ധിക്കണം.

തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ ജോലിഭാരം വളരെ ലളിതമായിരിക്കും. നേരത്തെയുള്ള പല പ്രശ്നങ്ങളും ഇന്നത്തെ ദിവസം പരിഹരിക്കപ്പെട്ടേക്കാം. പ്രശ്നബാധിത സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന്‌ ഈ ദിവസം നിങ്ങള്‍ പഠിച്ചേക്കും.

വൃശ്ചികം: ഇന്ന്‌ നിങ്ങള്‍ ജോലിയില്‍ വ്യാപൃതനായിരിക്കും. പകല്‍ സമയത്ത്‌ നിങ്ങള്‍ കര്‍ത്തവ്യയത്താലും ഉത്തരവാദിത്തത്താലും നിറഞ്ഞിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി കഥ മാറും. സുഹൃത്തുക്കളോടൊപ്പമുള്ള ഒരു വിസ്മയകരമായ യാത്ര നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യവും ഉല്ലാസവും നല്‍കും.

ധനു: നിങ്ങള്‍ ചെയ്യാത്ത കുറ്റത്തിന്‌ ഈ ദിവസം ഒരുപക്ഷെ പഴി കേള്‍ക്കേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങള്‍ ക്ഷമയോടെ നേരിടാന്‍ ഈ ദിവസം ശ്രദ്ധിക്കണം. അങ്ങനെ പെരുമാറിയാല്‍ പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാൻ നിങ്ങള്‍ക്ക്‌ ഇന്ന്‌ സാധിക്കും.

മകരം: വളരെ തിരക്കേറിയ ഒരു ദിവസമാണ്‌ ഇന്ന്‌ നിങ്ങളെ കാത്തിരിക്കുന്നത്‌. മാനസികമായും, ശാരീരികമായും നിങ്ങള്‍ ഇന്ന്‌ ക്ഷീണിതരാകാനിടയുണ്ട്‌. ഒരു മത്സരത്തിന്റെ ദിവസം കൂടിയായിരിക്കും ഇത്‌. അതുകൊണ്ട്‌ പല കാര്യങ്ങളും ശ്രദ്ധയോടെ മാത്രം ചെയ്യാന്‍ ശ്രമിക്കണം.

കുംഭം: ഇന്ന്‌ നിങ്ങള്‍ക്ക്‌ പുറമേ നിന്നും ചില നല്ല വാര്‍ത്തകള്‍ കിട്ടിയേക്കാം. പല കാര്യങ്ങള്‍ക്കും അനുകൂലമായ ദിവസമാണ്‌ ഇന്ന്‌. ഇന്ന്‌ നിങ്ങള്‍ ആനന്ദം ഉണ്ടാക്കുന്ന ഒരു മാനസികാവസ്ഥയില്‍ ആയിരിക്കും. എല്ലാവരും അത്‌ ആസ്വദിക്കാനായി നിങ്ങളോട്‌ കൂടെച്ചേരുകയും ചെയ്യും.

മീനം: ഇന്ന്‌ നിങ്ങള്‍ക്ക്‌ കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കില്ലെന്ന തോന്നലുണ്ടാകും. അതിന്റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന്‌ ദോഷം സംഭവിക്കാം. അതുകൊണ്ട്‌ ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക്‌ ഒട്ടേറെ വിഷമതകളെയും പ്രശ്നങ്ങളെയും ഇന്ന്‌ നേരിടേണ്ടിവരും. വസ്തുവിനെയോ വാഹനങ്ങളെയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന്‌ വളരെയധികം ജാഗ്രത പാലിക്കണം.

മേടം: ഇന്നത്തെ ദിവസം ശുഭകരവും സംഭവബഹുലവുമായിരിക്കും. എന്നാല്‍ മാനസികമായി അസ്വസ്ഥനായതിനാല്‍ നിങ്ങള്‍ക്ക്‌ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചിന്തിച്ച്‌ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചെന്ന്‌ വരില്ല. എന്നിരുന്നാലും അവയെ പിന്തുടരാന്‍ ശ്രമിക്കണം. കൂടാതെ ഓദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ നടത്താനുള്ള സാധ്യതകളും ഇന്നത്തെ ദിവസം കൂടുതലാണ്‌.

ഇടവം: ഈ ദിവസം പൂര്‍ണമായും ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. അനുരഞ്ജനത്തിന്റെയും, സ്വാന്തനത്തിന്റെയും മനോഭാവം നിലനിര്‍ത്താനുള്ള ശ്രമം ഉണ്ടായിരിക്കണം. മുന്‍കൂട്ടി നിശ്ചയിച്ച ഒരു യാത്ര ഇന്ന്‌ ഒരുപക്ഷേ മാറ്റിവയ്ക്കേണ്ടി വന്നേക്കാം.

മിഥുനം: സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള ഒരു ദിവസമാണ്‌ ഇന്ന്‌. സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും കൂടെ ആനന്ദകരമായി സമയം ചെലവഴിക്കാന്‍ ഈ ദിവസം നിങ്ങള്‍ക്ക്‌ സാധിക്കും. പ്രിയപ്പെട്ട ആഹാരം കഴിക്കുന്നതിനും ഇഷ്ടവസ്ത്രം ധരിക്കുന്നതിനുമുള്ള അവസരം ഇന്ന്‌ വന്നുചേര്‍ന്നേക്കാം. പാഴ്ചെലവ്‌ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധാലുവായിരിക്കണം.

കര്‍ക്കടകം: ഈ ദിവസം നിങ്ങള്‍ ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലും ആകാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മാറ്റിവയ്ക്കുക. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ദുരിതത്തിലായേക്കാം. അമിതമായ ചെലവുകള്‍ നിങ്ങള്‍ക്ക്‌ സംഭവിച്ചേക്കാം. ആന്തരിക കുടുംബപ്രശ്നങ്ങള്‍ക്കായി നിങ്ങളുടെ പണക്കണക്കുകള്‍ നിങ്ങള്‍ക്ക്‌ വര്‍ധിപ്പിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ നിങ്ങളുടെ നാവില്‍ നിയന്ത്രണം നിലനിര്‍ത്തുകയും തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുകയും വേണം.

Print Friendly, PDF & Email

Leave a Comment

More News