ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ മൂന്നു വയസ്സുകാരി മകളെ രക്ഷിക്കാന്‍ അച്ഛനും ചാടി; ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു

വാരണാസി: മൂന്ന് വയസുകാരിയായ മകൾ മടിയിൽ നിന്ന് തെന്നിവീണതിനെ തുടർന്ന് പിതാവ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചാടി. അച്ഛനും മകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഹീര (32) യും, മകള്‍ റോസിയുമാണ് മരിച്ചത്. ഇരുവരും കുടുംബത്തോടൊപ്പം ബിഹാറിലെ ദർഭംഗയിലേക്ക് സ്വതന്ത്ര സേനാനി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് ഹീരയുടെ ഭാര്യ ജലീന പറഞ്ഞു.

ദർബംഗ ജില്ലയിലെ ഭവാനിപൂർ പോലീസ് സ്റ്റേഷനിലെ ഘൻശ്യാംപൂർ സ്വദേശിയായ ഹീര ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. ട്രെയിനില്‍ സീറ്റ് കിട്ടാതിരുന്നതിനാല്‍ കുടുംബം ട്രെയിനിന്റെ വാതിലിനു സമീപം ഇരിക്കുകയായിരുന്നു. ഹീര ടിടി‌ആറുമായി സംസാരിച്ച് സീറ്റ് ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു.

ഇതിനിടെ ഹീരയുടെ മടിയിലിരിക്കുകയായിരുന്ന മൂന്നു വയസ്സുകാരി മകള്‍ റോസി തെന്നി പുറത്തേക്ക് വീഴുകയായിരുന്നു. മകളെ രക്ഷിക്കാൻ ഹീര ചാടിയ ഉടനെ താൻ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയതായി ജലീന പറഞ്ഞു.

മിർസാമുറാദ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News