ട്രമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനിരിക്കെ ടെക്‌സസ്സില്‍ റോണ്‍ ഡിസാന്റീസിന് പിന്തുണ വര്‍ദ്ധിക്കുന്നു

ഓസ്റ്റിന്‍: 2024ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുവാന്‍ മുന്‍ പ്രസിഡന്റ് ട്രമ്പ് തയ്യാറെടുക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന, ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച് ടെക്‌സസ്സില്‍, ഫ്‌ളോറിഡാ സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിരോധിക്കുകയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം നേടികൊടുക്കുകയും, വീണ്ടും ഗവര്‍ണ്ണറായി വന്‍ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുകയും ചെയ്ത യുവത്വത്തിന്റെ പ്രതീകമായ റോണ്‍ ഡിസാന്റീസിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള വമ്പിച്ച പിന്തുണ നല്‍കുകയാണ് ടെക്‌സസ്സിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍-റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ സര്‍വേയില്‍ റോണ്‍ ഡിസാന്റിനെ 43 ശതമാനം പിന്തുണച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രമ്പിന് ലഭിച്ച പിന്തുണ 32 ശതമാനമാണ്.

2024ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ട്രമ്പിനെ പിന്തുണക്കുമോ എന്ന് ചോദ്യത്തിന് 66 ശതമാനവും ഇല്ല എന്നാണ് മറുപടി നല്‍കിയത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരാണ് യോഗ്യന്‍ എന്ന ചോദ്യത്തിന്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണര്‍ നിക്കി ഹേലി, യു.എസ്. സെനറ്റര്‍ ടീം സ്‌കോട്ട്, മുന്‍ സിഐഎ ഡയറക്ടറും, സ്‌റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപിയെ എന്നിവര്‍ക്ക് 10 ശതമാനം വോട്ടുപോലും നേടാനായില്ല.

Print Friendly, PDF & Email

Leave a Comment

More News