അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT) സെലിബ്രേഷൻ ഓഫ് നഴ്സിംഗ് എക്സലൻസ് 2022സംഘടിപ്പിക്കുന്നു

ഡാളസ് : അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT ) സംഘടിപ്പിക്കുന്ന സെലിബ്രേഷൻ ഓഫ് നഴ്സിംഗ് എക്സലൻസ് 2022 പരിപാടിലേക്ക് റെജിസ്ട്രേഷൻ പുരോഗമിക്കുന്നു.

നവംബർ 19, ശനിയാഴ്ച രാവിലെ 9.00 മണിക്ക് ഗാർലാൻഡ് സിറ്റിയിലെ കേരള അസോസിയേഷൻ ഹാളിൽ വെച്ചാണ് പ്രസ്തുത പരിപാടി നടത്തുന്നത്.

നഴ്സിംഗ് രംഗത്തെ മികച്ചതും, അകംപൊരുൾ തേടുന്ന നിസ്വാര്‍ത്ഥ സേവന യാത്ര, ആതുര സേവനം മഹിമയാർന്ന പ്രചോദന വെളിച്ചമായി കരുതേണ്ടതാനെന്നുമുള്ള വിഷയങ്ങൾ വിശദീകരിക്കുന്ന ക്ലാസും സംഘടിപ്പിക്കുന്നു.ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് വൺ കോൺടാക്ട് ഹൗർ ലഭിക്കുന്നതായിരിക്കുമെന്നും, ഡാളസ് – ഫോർട്ട്‌ വർത്ത് മേഖലയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്ന നേഴ്സ്മാരെയും ഈ പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

കൂടാതെ, 2023-2024 കാലയളവിലേക്കു തെരഞ്ഞെടുത്ത ഭാരവാഹികളുടെ പ്രഖ്യാപനവും നടക്കുന്നതായിരിക്കുമെന്ന് ഐനന്റ് ഭാരവാഹികൾ അറിയിച്ചു.

https://ianant.org/nursing-excellence-2022/

Print Friendly, PDF & Email

Leave a Comment

More News