മാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 19 ശനിയാഴ്ച ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 19 ശനിയാഴ്ച 8AM മുതൽ 5PM വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലാഡൽഫിയ, PA 19115).

50 വയസ്സിനു മുകളിലുള്ളവർക്കായി സീനിയർ മത്സരങ്ങൾ, 50 വയസ്സിസിൽ താഴെയുള്ളവർക്കുള്ള ജൂനിയർ മത്സരങ്ങൾ എന്നീ രണ്ടു വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും അന്നേദിവസം സമ്മാനിക്കും.

മാപ്പ് ഈ വർഷം നടത്തിയ സ്പോർട്ട്സ് വിഭാഗത്തിൽപ്പെട്ട എല്ലാ മത്സരങ്ങൾക്കും നേതൃത്വം നൽകി വിജയ ചരിത്രം രചിച്ച മാപ്പിന്റെ കരുത്തനായ സ്പോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരിയും, സ്പോർട്ട്സ് കോർഡിനേറ്റർ ജെയിംസ് ഡാനിയേലും നേതൃത്വം കൊടുത്തുകൊണ്ട് മാപ്പ് കുടുംബം ഒന്നടങ്കം അണിചേർന്നു നടത്തുന്ന ഈ ടൂർണമെന്റും ഒരു വൻ വിജയമാകുമെന്നതിൽ സംശയമില്ല എന്ന് മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി, ജനറൽ സെക്രട്ടറി ജോൺസൻ മാത്യു, ട്രഷറാർ കൊച്ചുമോൻ വയലത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചാണ്ടി (പ്രസിഡന്റ്) 201 446 5027, ജോൺസൺ മാത്യു (ജനറൽ സെക്രട്ടറി). 215 740 9406, കൊച്ചുമോൻ വയലത്ത് (ട്രഷറർ) 215 421 9250, ലിബിൻ പുന്നശ്ശേരി (സ്പോർട്സ് ചെയർമാൻ), 215 501 9411, ജെയിംസ് ഡാനിയൽ സ്പോർട്സ് കോർഡിനേറ്റർ 215,500,5728.

Print Friendly, PDF & Email

Leave a Comment

More News