തിരക്കേറിയ റോഡിൽ ഗതാഗതം നിയന്ത്രിച്ചതിന് ദുബായ് പോലീസ് പാക്കിസ്താന്‍ പ്രവാസിയെ ആദരിച്ചു

ദുബായ്: തിരക്കേറിയ ദുബായ് റോഡില്‍ ട്രാഫിക് പോലീസിന്റെ അഭാവത്തിൽ ഗതാഗതം നിയന്ത്രിച്ച പാക്കിസ്താന്‍ പ്രവാസിയെ ദുബായ് പോലീസ് ആദരിച്ചു. പാക്കിസ്താന്‍ പൗരനായ അബ്ബാസ് ഖാൻ ഭട്ടി ഖാനെയാണ് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ആദരിച്ചത്.

ട്രാഫിക് സിഗ്നൽ തകരാറിലായത് ശ്രദ്ധയില്‍ പെട്ട അബ്ബാസ് ഖാന്‍ പോലീസ് എത്തുന്നതുവരെ റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിന്റെ വീഡിയോ ഹസൻ നഖ്‌വി എന്നയാള്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.

“ദുബായ് ഇന്റർസെക്ഷനിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും പോലീസ് പട്രോളിംഗ് എത്തുന്നതുവരെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് എച്ച്. ഇ. ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി, പാക്കിസ്താന്‍ പൗരനായ അബ്ബാസ് ഖാൻ ഭട്ടി ഖാനെ ആദരിച്ചു,” ദുബായ് പോലീസ് ട്വീറ്റിൽ പറഞ്ഞു.

ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയുടെയും മറ്റ് നിരവധി പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

“അബ്ബാസ് ഖാന്റെ പെട്ടെന്നുള്ള നടപടി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും റോഡ് ഉപയോക്താക്കൾക്ക് പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകുകയും ചെയ്തു,” അൽ മാരി പറഞ്ഞു.

തന്റെ ശ്രമങ്ങളെ ദുബായ് പോലീസ് അംഗീകരിച്ചതിൽ അബ്ബാസ് ഖാൻ സംതൃപ്തി രേഖപ്പെടുത്തി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് പോലീസ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഹസന്‍ നഖ്‌വി എന്ന ഒരു ടിക് ടോക്ക് താരമാണ് അബ്ബാസ് ഖാന്റെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് “ദുബായിലെ ഒരു നിവാസിയുടെ ദയാപ്രവൃത്തി” എന്ന അടിക്കുറിപ്പും നല്‍കി. തുടർന്ന് അദ്ദേഹം അബ്ബാസ് ഖാന്റെ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു. അതിൽ അബ്ബാസ് ഖാന്‍ പറഞ്ഞു, “ഞാൻ ഇത് പ്രശസ്തിക്കും പണത്തിനും വേണ്ടി ചെയ്തതല്ല. ഇത് എന്റെ മാനുഷിക കടമയാണ്, ദൈവത്തിന് വേണ്ടി ഞാൻ അത് ചെയ്തു. അവാർഡിനും ബഹുമതിക്കും ഞാൻ ദുബായ് പോലീസിന് നന്ദി പറയുന്നു.”

Print Friendly, PDF & Email

Leave a Comment

More News