പ്രണയത്തിന് അതിരുകളില്ല: അസമില്‍ യുവാവ് മരണപ്പെട്ട തന്റെ ദീര്‍ഘകാല കാമുകിയെ വിവാഹം കഴിച്ചു; ജീവിതകാലം മുഴുവൻ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു

മൊയ്‌ർഗാവ് (അസം): വെള്ളിയാഴ്ച അസമിലെ ഗുവാഹത്തിയില്‍ ഒരു സ്വകാര്യ ആശുപത്രിയിൽ അസുഖം ബാധിച്ച് മരിച്ച തന്റെ ദീർഘകാല കാമുകിയെ യുവാവ് വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജീവിതകാലം മുഴുവൻ താന്‍ അവിവാഹിതനായിരിക്കുമെന്ന് 27-കാരനായ യുവാവ് മൃതദേഹത്തിനരികില്‍ നിന്ന് പ്രതിജ്ഞയെടുക്കുന്നതായിരുന്നു വീഡിയോ.

ബിതുപൻ തമുലി എന്ന യുവാവാണ് തന്റെ ‘നവവധുവായ’ ഭാര്യയോട് ചെയ്യുന്നതുപോലെ പെൺകുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമണിയിച്ചതും കഴുത്തില്‍ പൂമാലയണിയിച്ചതും. പിന്നീട് യുവാവ് മറ്റൊരു മാല എടുത്ത് പെണ്‍കുട്ടിയുടെ പല ഭാഗങ്ങളിലും സ്പർശിക്കുകയും പിന്നീട് അത് സ്വയം ധരിക്കുകയും ചെയ്തു.

വധുവിന്റെ കുടുംബം പറയുന്നതനുസരിച്ച്, ബിതുപനും പ്രാർത്ഥന ബോറയും വളരെക്കാലമായി പരസ്പരം പ്രണയത്തിലായിരുന്നുവെന്നും അവർക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു എന്നുമാണ്. ഇരുവരുടേയും വീട്ടുകാർക്കും കാര്യങ്ങൾ അറിയാമായിരുന്നു, പ്രാർത്ഥനയുടെ അകാല വിയോഗത്തിന് മുമ്പേ അവർ വിവാഹ ആലോചനകൾ നടത്തിയിരുന്നു.

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പാർത്ഥയ്ക്ക് പെട്ടെന്ന് അസുഖം വന്നു, അവളെ ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞങ്ങൾ ഒരുപാട് ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് അവളെ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകുന്നേരം അവൾ മരിച്ചു,” പ്രാര്‍ത്ഥനയുടെ ബന്ധുക്കളിൽ ഒരാളായ സുഭോണ്‍ ബോറ പറഞ്ഞു.

ആകെ തകർന്ന ബിതുപന്‍ വിവാഹത്തിനുള്ള സാമഗ്രികളുമായി ശവസംസ്കാര ചടങ്ങിന് എത്തി. ബിതുപന്‍ വന്നപ്പോൾ തന്നെ അവളെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് അറിയിച്ചു. അത് ഞങ്ങളുടെ സങ്കൽപ്പത്തിന് അതീതമായതിനാൽ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ആർക്കെങ്കിലും എന്റെ സഹോദരിയെ ഇത്ര ആഴത്തിൽ സ്നേഹിക്കാൻ കഴിയുമോ എന്ന് ഞങ്ങൾ ചിന്തിച്ചു. ഞങ്ങൾ അതിന് സാക്ഷിയാണ്,” സുഭോണ്‍ പറഞ്ഞു.

“വിവാഹത്തിന്റെ” മുഴുവൻ പ്രക്രിയയിലും, ബിതുപന്‍ കരഞ്ഞുകൊണ്ട് എല്ലാ ചടങ്ങുകളും നടത്തി. എന്റെ സഹോദരി ശരിക്കും ഭാഗ്യവതിയായിരുന്നു. അവൾ ബിതുപന്റെ വധുവാകാൻ ആഗ്രഹിച്ചു, ആ മനുഷ്യൻ അവളുടെ അവസാന ആഗ്രഹം നിറവേറ്റി. ആ സ്‌നേഹപ്രകടനത്തില്‍ കുടുംബം മുഴുവനും വികാരഭരിതരായി. ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാൻ, “സുഭോണ്‍ കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News