റോയ്സ് സിറ്റിയില്‍ ലാറി ബേക്കര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

റോയ്‌സ് സിറ്റി (ടെക്‌സസ്) : നോര്‍ത്ത് ടെക്‌സസ് മാഡിസന്‍വില്ലയില്‍ ലാറി ബേക്കര്‍ (43) വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേരെ റോയ്‌സ് സിറ്റി പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.

റോയ്‌സ് സിറ്റിയിലെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് ലാറി ബേക്കറെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ വെടിവച്ചത് എറിക്ക് ഒ ബ്രയാന്‍ എന്നയാളാണെന്നു കണ്ടെത്തി. മരണം നടന്ന വീട്ടിലെ താമസക്കാരനായിരുന്നു എറിക്ക്. ഇയാളെ കൂടാതെ ഹണ്ട്‌സ്‌വില്ലയിലെ താമസക്കാരായ ഈലം വയ്ന്‍, ബ്രൂക്ക് റൈസ് എന്നിവരേയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്.

സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസിനു ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കൊലപാതകത്തിനു കാരണമെന്താണെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് ജയിലിലടച്ചു. പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News