വർണാഞ്ജലി നാട്ട്യാല സംഘടിപ്പിച്ച നടന സംഗമം 2022 കാണികൾക്ക് നവാനുഭൂതി പകർന്നു

ടൊറോണ്ടോ: വര്‍ണ്ണാഞ്ജലി നാട്ട്യാലയുടെ പത്താം വാർഷിക ആഘോഷംആയ ‘നടന സംഗമം 2022’ കാണികൾക്ക് കലാ സാംസ്കാരിക വിരുന്ന് നൽകികൊണ്ട് വളരെ ചിട്ടയോടെ സെന്റന്നിയേൽ ബിൽഡിംഗ്‌ തിയേറ്ററിൽ നടന്നു. ശ്രീമതി വർണ പനീയത്ത് സരസ്വതി ശ്ലോകം ചൊല്ലി തുടങ്ങിവെച്ച നൃത്ത സന്ധ്യയിൽ അലാറിപ്പൂ, ഗണപതി സ്തുതി തുടക്കം കുറിച്ചതിനു ശേഷം മോഹിനിയാട്ടം, വർണം, കൗതുവം വേദിയിൽ സമയാ സമയത്ത് അരങ്ങേറി.

നൃത്തം പഠിക്കാൻ എത്തുന്ന വിദ്യാർത്തികൾക്കു മാനസികമായി തയാറെടുക്കേണ്ടത് എങ്ങനെ എന്നുള്ളതിനെ നാടക രൂപത്തിൽ അവതരിപ്പിച്ചത് ആൾക്കൂട്ടത്തിന്റെ മനം കവർന്നു. കാനഡയിലെ മലയാളികൾക്കിടയിലെ സാമൂഹ്യ പ്രവർത്തകനും, പരിപാടിയുടെ ഗ്രാൻഡ് സ്പോണ്സറുമായ മനോജ്‌ കർത്താ കലാകാരന്മാർക്കും , കലാകാരികൾക്കും സമ്മാനദാനം നിർവഹിച്ചു . ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി ടൊറോണ്ടോയുടെ വിവിധ പ്രദേശങ്ങളിൽ ആളുകൾ എത്തിച്ചേർന്നിരുന്നു .

25 കൊല്ലം നൃത്തച്ചുവടുകളെ നെഞ്ചോടു ചേർത്ത് പിടിച്ചുകൊണ്ട് വർണാഞ്ജലി നാട്ട്യാല മുന്നോട്ട് നയിക്കുന്ന ശ്രീമതി വർണ പനീയത്ത് , ഈ കലാ സംഗമത്തിൽ പങ്കു ചേർന്ന എല്ലാവര്ക്കും, പ്രതേകിച്ചു ഗുരുക്കന്മാർ , സ്പോൺസർസ്, പിന്നണി പ്രവർത്തകർ, വിദ്യാർഥികൾ അവരുടെ മാതാ പിതാക്കൾ , മീഡിയ പ്രവർത്തകർ എന്നിവരോടുള്ള നന്ദി രേഖപ്പെടുത്തി. ശ്രീമതി കവിത കെ മേനോൻ പരിപാടിയുടെ അവതാരക ആയിരുന്നു .

Print Friendly, PDF & Email

Leave a Comment

More News