തരൂര്‍ വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ശശി തരൂരിനെ സംബന്ധിച്ച വിഷയം സംഘടനാപരം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. കോഴിക്കോട് ശശി തരൂർ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അദ്ധ്യക്ഷന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടിയിൽ ഒരു നേതാവിനും യാതൊരു വിധത്തിലുമുള്ള തടസ്സമുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു.

അതേസമയം, ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയത് കോഴിക്കോട് ഡി സി സി ശരിവച്ചു. പരിപാടി മാറ്റിയത് ഡി സി സി തീരുമാന പ്രകാരമാണെന്ന് പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന് വാര്‍ത്തകള്‍ വന്നു. അതുകൊണ്ടാണ് ഡി സി സി പരിപാടി ഒഴിവാക്കിയത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂര്‍ പരിപാടി തയ്യാറാക്കിയതെന്നും അതുകൊണ്ടാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷെഹീനും പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News