നവാഗത സംവിധായകന് കിഷോർകുമാർ പുരസ്കാരം; എൻട്രികൾ ക്ഷണിച്ച് ജനചിത്ര ഫിലിം സൊസൈറ്റി

തൃപ്രയാർ: ഫിലിം സൊസൈറ്റി സംഘാടകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കിഷോർ കുമാറിൻ്റെ പേരിൽ തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമാണ് നല്‍കുന്നത്.

25,000 രൂപയും പ്രശസ്ത ശിൽപ്പി ടി പി പ്രേംജി രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ വർഷം മുതലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്. ‘ആർക്കറിയാം’ സംവിധാനം ചെയ്ത സാനു ജോൺ വർഗീസിനാണ് പ്രഥമ കിഷോർ കുമാർ പുരസ്കാരം ലഭിച്ചത്. ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉള്‍പ്പെടുന്ന മൂന്നംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിൽ സെന്‍സര്‍ ചെയ്തതോ പൂർത്തീകരിച്ചതോ ആയ സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക. എൻട്രികൾ അപ് ലോഡ് ചെയ്ത് ഓൺ ലൈൻ ലിങ്ക് രൂപത്തിലാണ് സമര്‍പ്പിക്കേണ്ടത്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 5.

filmsocietyjanachithra@gmail.com എന്ന മെയിൽ ഐഡി യിലാണ് എൻട്രികൾ അയയ്ക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് 9656928738 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Print Friendly, PDF & Email

Leave a Comment

More News